തിരുവനന്തപുരം> തിരുവനന്തപുരം ജില്ലയില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താല്‍ ആചരിക്കും. സെക്രട്ടറിയറ്റിനു മുന്നില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിനു പിന്നാലെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിന്റെ മറവിൽ പൊലീസിനെ ആക്രമിച്ച് പ്രകോപിപ്പിക്കാനായിരുന്നു ശ്രമം.അത് വിജയിച്ചില്ല. എന്നാല്‍ പോലീസ് അതിക്രമം ആരോപിച്ചാണ് ഹര്‍ത്താല്‍ .
ചുടുകട്ടയടക്കം പൊലീസിന് നേരെ പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. കല്ലേറിൽ ഒരു സ്‌ത്രീക്കും പരിക്കേറ്റു. ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ആണ് സംഘർഷത്തിന് ശ്രമം നടന്നത് .ലാത്തിചാർജ് ലക്ഷ്യമിട്ടായിരുന്നു പ്രകോപനം.
കലാപത്തിന് ശ്രമിക്കുന്നവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടിയർ ഗ്യാസും പ്രയോഗിച്ചു.
ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരെ ഉള്ള കള്ള കേസുകൾ പിൻവലിക്കുക, എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുമായായിരുന്നു മാര്‍ച്ച്.
മാര്‍ച്ചില്‍ പങ്കെടുത്തവരെ പിന്നീട് അറസ്റ്റ്ചെയ്തു നീക്കി.
from Kerala || Deshabhimani Online News https://ift.tt/2Qp3hMu
via IFTTT
No comments:
Post a Comment