ഇരിങ്ങാലക്കുടയില്‍ റൂട്ട് മാറ്റി ഓടിയ ബസ് ഇടിച്ച് അധ്യാപിക മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

ഇരിങ്ങാലക്കുടയില്‍ റൂട്ട് മാറ്റി ഓടിയ ബസ് ഇടിച്ച് അധ്യാപിക മരിച്ചു

തൃശൂര്‍ > ഇരിങ്ങാലക്കുട ബൈപ്പാസില്‍ റൂട്ട് മാറ്റി ഓടിയ ബസ് ഇടിച്ച് പരിക്കേറ്റ അധ്യാപിക മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി തോട്ടുപറമ്പില്‍ രാജന്റെ ഭാര്യ സോണിയയാണ് (36) മരിച്ചത്. കോട്ടപ്പുറം സെന്റ് ആന്റണീസ് സ്‌കൂളിലെ അധ്യാപികയാണ് സോണിയ. 

കഴിഞ്ഞ ദിവസം രാവിലെയാണ് അപകടമുണ്ടായത്. മാസ് തീയേറ്റര്‍ ഭാഗത്തുനിന്നും വന്ന സ്‌കൂട്ടററില്‍ പൂതംകുളം ഭാഗത്തുനിന്നും വന്ന കാശിനാഥന്‍ എന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അധ്യാപിക സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണു. സ്‌കൂട്ടര്‍ ബസിനടിയിലുമായി. അധ്യാപികയയെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും  തുടര്‍ന്ന് തൃശൂര്‍ ഹാര്‍ട്ട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണപ്പെട്ടത്.

ഇരിങ്ങാലക്കുട ബൈപ്പാസില്‍ ഇന്നലെ വൈകിട്ട് മറ്റൊരു അപകടത്തില്‍ കോളേജ് വിദ്യാര്‍ഥിക്കും പരിക്കേറ്റിരുന്നു.

വണ്‍വേ തെറ്റിച്ചോടിയ സ്വകാര്യ ബസിനെതിരെ നടപടിയെടുക്കാന്‍ ശ്രമിച്ച എസ്‌ഐക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അസഭ്യവര്‍ഷം നടത്തിയ ബസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.  തുമ്പൂര്‍ കൊറ്റനെല്ലൂര്‍ മച്ചാട്ട്  അനീഷ് വിശ്വഭംരനാണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. അസഭ്യവര്‍ഷം നടത്തിയ മറ്റുള്ള ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.  പെര്‍മിറ്റ് തെറ്റിച്ചോടിയതിന് ജോയിന്റ് ആര്‍ടിഒയ്ക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കും.

 



from Kerala || Deshabhimani ​Online ​News https://ift.tt/2E3LB1o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages