ക്രിസ്തുമസ് ദിനത്തിൽ തിങ്ങിനിറഞ്ഞ് ശബരിമല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

ക്രിസ്തുമസ് ദിനത്തിൽ തിങ്ങിനിറഞ്ഞ് ശബരിമല

ശബരിമല > തുടർച്ചയായ അഞ്ചാം ദിവസവും തീർഥാടകത്തിരക്കിലമർന്ന് ശബരിമല. ക്രിസ്തുമസ് ദിനത്തിലും ശക്തമായ തിരക്കാണ് അനുഭവപ്പെടുന്നത്. പകൽ 11 വരെ 60535 പേരാണ്‌ ദർശനത്തിനെത്തിയത്‌. തിങ്കളാഴ്ച മാത്രം ഒന്നര ലക്ഷം പേരെത്തിയിരുന്നു. ഈ സീസണിൽ കൂടുതൽ ആളെത്തിയത് തിങ്കളാഴ്ചയായിരുന്നു.

ആറാം ദിവസവും തീർഥാടകരുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ഉറപ്പായി. സ്കൂൾ അവധിയായതോടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെ വരവ് വർധിച്ചതാണ് തിരക്കിന് കാരണം.

27 ന് ആണ് മണ്ഡലപൂജ. മണ്ഡലപൂജ കഴിഞ്ഞാൽ   മൂന്ന് ദിവസം നടയയ്ക്കും. 31 ന് മകരവിളക്ക് പൂജയ്ക്കു നട തുറക്കും. ജനുവരി 14 ന് ആണ് മകരവിളക്ക്. തിരക്ക് ക്രമാതീതമായതോടെ പൊലീസ് ഉൾപ്പെടെ മുൻകരുതലുകൾ ശക്തമാക്കി. സന്നിധാനത്തും തിരുമുറ്റത്തും തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു. പലയിടങ്ങളിലും വഴി തടസപ്പെടാതിരിക്കാൻ വടംകെട്ടി തിരിച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2rUOsme
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages