വനിതാമതിലില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

വനിതാമതിലില്‍ ബിഡിജെഎസ് പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ > നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനുവരി ഒന്നിന് തീര്‍ക്കുന്ന വനിതാമതിലിന് പിന്തുണയുമായി ബിഡിജെഎസ്. വനിതാമതിലില്‍ ബിഡിജെഎസ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട പരിപാടിയല്ല വനിതാമതിലെന്നും എന്‍ഡിഎ പരിപാടി അല്ലാത്തതിനാലാണ് സംഘപരിവാറിന്റെ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാതിരുന്നതെന്നും തുഷാര്‍ പറഞ്ഞു.

അയ്യപ്പജ്യോതിയെക്കുറിച്ച് എന്‍ഡിഎയില്‍ ചര്‍ച്ച നടന്നില്ല. പ്രവര്‍ത്തകര്‍ അയ്യപ്പജ്യോതി പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. നേതാക്കള്‍ പങ്കെടുക്കാന്‍ പാര്‍ടി തീരുമാനം വേണമെന്നും തുഷാര്‍ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2rXq2bE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages