കോഴിക്കോട‌്
കേരളത്തിന്റെ മുഖ്യമന്ത്രി പൊതുവേദികളിൽ നിരന്തരം ആർത്തവം എന്ന വാക്ക‌് ആവർത്തിച്ചപ്പോൾ ആ വാക്ക‌് ഉച്ചരിക്കാൻ സമൂഹത്തിന‌് പേടിയും ലജ്ജയും ഇല്ലാതായെന്ന‌് എഴുത്തുകാരി ഡോ. എസ‌് ശാരദക്കുട്ടി പറഞ്ഞു. കെഎസ‌്ടിഎ വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഭാഗമായി ‘അറിവും അവബോധവും’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ. മുഖ്യമന്ത്രി ആർത്തവത്തെക്കുറിച്ച‌് നിരന്തരം സംസാരിച്ചതോടെ ആർത്തവത്തിന‌് അശുദ്ധിയില്ലാതായി. അത‌് വലിയവിപ്ലവമാണ‌്. സ‌്ത്രീകൾ ആർജിച്ച അറിവുകളൊന്നും ക്ലാസ‌്മുറിയിൽ പഠിപ്പിച്ചതല്ല. അവർ ജീവിതത്തിൽനിന്ന‌് സ്വാംശീകരിച്ചവയാണ‌് അവയെല്ലാം.
ശബരിമലയിൽ ദർശനത്തിനെത്തിയ സ‌്ത്രീകളെ ഓടിച്ചിട്ട‌് ആക്രമിക്കുന്ന ആണഹങ്കാരത്തിന്റെ വക്താക്കളെയോർത്ത‌് തലകുനിഞ്ഞുപോകുന്നു. ഇത്രയുംനാൾ എന്താണ‌് വിദ്യാർഥികളെ പഠിപ്പിച്ചതെന്നും കേരളീയ സമൂഹം ഇത്രയേറെ സ‌്ത്രീവിരുദ്ധമായി മാറിയതെന്താണെന്നും അധ്യാപക സമൂഹം ചിന്തിക്കണം. ഹൈന്ദവ ശക്തികൾ നമ്മുടെ ശാസ‌്ത്രബോധത്തെ വെല്ലുവിളിക്കുകയാണ‌്. ഇന്ന‌് സാമൂഹ്യമാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച‌് അധ്യാപകർ ഇതിന‌് മറുപടി നൽകണമെന്നും ശാരദക്കുട്ടി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Lx7wjf
via IFTTT
No comments:
Post a Comment