തിരുവനന്തപുരം> റൂസ പദ്ധതിയുടെ ഭാഗമായി കേരളത്തിന് അനുവദിച്ച മോഡല്‍ ഡിഗ്രി കോളേജ് വയനാട്ടിലെ മാനന്തവാടി താലൂക്കില്‍ പെരിയ വില്ലേജില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. 12 കോടി രൂപ ചെലവിലാണ് കോളേജ് സ്ഥാപിക്കുന്നത്.
സര്‍വകലാശാലകളെയും കോളേജുകളെയും മികവിന്‍റെ കേന്ദ്രങ്ങളാക്കുന്നതിന് കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തില്‍ രാജ്യത്ത് ആരംഭിച്ച പദ്ധതിയാണ് രാഷ്ട്രീയ ഉഛതാര്‍ ശിക്ഷ അഭിയാന്‍ (റൂസ). കോളേജ് സ്ഥാപിക്കുന്നതിന് പെരിയയല്‍ ആരോഗ്യവകുപ്പിന്‍റെ കൈവശമുളള സ്ഥലത്തില്‍ 10 ഏക്ര വിട്ടുകൊടുക്കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കെ ടി ജലീല്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ രാജീവ് സദാനന്ദന്‍, ഡോ. വിശ്വാസ് മേത്ത എന്നിവര്‍ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2AiJPa3
via IFTTT
No comments:
Post a Comment