തിരുവനന്തപുരം > സുപ്രീംകോടതി വിധി അനുസരിക്കാതെ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. ജീവിതത്തില്‍ ഒരിക്കലും പ്രാര്‍ത്ഥിക്കാത്തവര്‍ സന്നിധാനത്ത് ഭജന പാടുന്നതാണ് നാം കണ്ടത്.
മൂക്കുമുറിച്ചാണ് ശകുനം മുടക്കുന്നത്. കാണിക്ക ഇടരുത് എന്ന ആഹ്വാനം ഭക്തിയല്ല, വിഭക്തിയാണ് കാണിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പാണിത്. വിധിയുണ്ടായപ്പോള്‍ സ്വാഗതം ചെയ്തവര്‍ പത്താളെ കിട്ടുമെന്ന് കണ്ടപ്പോള്‍ സമരത്തിനിറങ്ങി. ഏതായാലും ശബരിമലയില്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചവരെ അഭിനന്ദിക്കുന്നു.
നവോത്ഥാന പ്രസ്ഥാനങ്ങളെ ഒന്നിച്ചു വിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. സ്ത്രീകള്‍ക്കുളള അവകാശം നിഷേധിക്കാനുളള നീക്കത്തെ പ്രതിരോധിക്കാന്‍ സ്ത്രീകളുടെ കൂട്ടായ്മ വേണമെന്നും അദ്ദേഹം പറഞ്ഞു
.
from Kerala || Deshabhimani Online News https://ift.tt/2Q2QMpw
via IFTTT
No comments:
Post a Comment