ഇരിട്ടി > പെരുമ്പമ്പ് അളപ്രയില്‍ മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ് സംഘം സിപിഐ എം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അക്രമിച്ചു. പരിക്കേറ്റ സിപിഐ എം അളപ്ര ബ്രാഞ്ച് സെക്രട്ടറി എ രഞ്ജിത്ത് ( 40), ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് സബിന്‍, ജോര്‍ജ്, നിഖില്‍ എം ജയരാജ് എന്നിവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ചത്തെ ഡിവൈഎഫ്‌ഐ യൂണിറ്റ് യുവജന സംഗമ ഭാഗമായി അളപ്രയില്‍ കൊടിതോരണങ്ങള്‍ കെട്ടുകയും പ്രചരണം നടത്തുകയും ചെയ്യുകയായിരുന്ന പ്രവര്‍ത്തകരെയാണ് ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ രണ്ട് കാറുകളിലെത്തിയ സായുധസംഘം അക്രമിച്ചത്. ധനേഷ്, ബബില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ക്രിമിനലാക്രമണം. അളപ്രയിലെ സരീഷ്, വിപിന്‍ എന്നിവരുടെ ആസൂത്രണത്തില്‍ മേഖലയിലെ പലേടങ്ങളില്‍ നിന്നുമായെത്തിയ അക്രമികള്‍ ചേംകുന്ന് ക്ഷേത്ര പരിസരത്ത് കേന്ദ്രീകരിച്ചാണ് കാറുകളില്‍ അളപ്രയിലേക്കെത്തിയത്.
മര്‍ദ്ദനവും അക്രമവുമുണ്ടായതോടെ ബഹളമായി. നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ അക്രമികള്‍ കാറിലും ലോറിയിലുമായി രക്ഷപ്പെട്ടു ലോറിയുമായി പോവുന്ന ആര്‍എസ്എസുകാര്‍ എതിരെ നടന്നു വന്ന ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ശരതിനെ ലോറിയിടിപ്പിക്കാന്‍ ശ്രമിച്ചു. ശരത് ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. അതിനിടെ സിപിഐ എംകാര്‍ വെട്ടിയെന്നാരേപിച്ച് സരീഷും സംഘത്തില്‍ പെട്ടവരും കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികില്‍സ തേടി.
പാര്‍ടിക്ക് അക്രമത്തില്‍ പങ്കില്ലെന്നും ആരോപണങ്ങള്‍ വസ്തുതാപരമല്ലെന്നും സിപിഐ എം പായം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി പ്രസ്താവിച്ചു.
from Kerala || Deshabhimani Online News http://bit.ly/2V4VB0r
via IFTTT
No comments:
Post a Comment