തിരുവനന്തപുരം
എസ‌്എഫ‌്ഐ നേതൃത്വത്തിൽ നവമാധ്യമ ശില്പശാല സംഘടിപ്പിച്ചു. ഇ എം എസ് അക്കാദമിയിൽ നടന്ന പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സമകാലിക രാഷ്ട്രീയത്തിൽ നവമാധ്യമങ്ങൾക്കുള്ള പങ്ക് ശില്പശാലയിൽ ചർച്ചാ വിഷയമായി, സാങ്കേതിക വിദഗ്‌ധനായ കെ ജി ബിജു, ഗോപകുമാർ എന്നിവർ ക്ലാസെടുത്തു. നവമാധ്യമ സബ്‌കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന കൺവീനറായി എസ‌്എഫ‌്ഐ സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം കെ എ സക്കീറിനെ തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ് അധ്യക്ഷനായി. സെക്രട്ടറി കെ എം സച്ചിൻദേവ് സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2QjdPN7
via IFTTT
No comments:
Post a Comment