സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

സിസ്റ്റര്‍ അമല കൊലക്കേസ്: പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി

കോട്ടയം > പാലാ ലിസ്യൂ കര്‍മലൈറ്റ് കോണ്‍വെന്റിലെ സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. പാല ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളെ ശിക്ഷ വിധിക്കും.

താന്‍ കുറ്റം ചെയ്‌തിട്ടില്ലെന്ന് പ്രതി സതീഷ് ബാബു കോടതിയില്‍ പറഞ്ഞു. കേസില്‍ ശിക്ഷിച്ചാല്‍ സത്യാവസ്ഥ പുറത്ത് വരുന്നത് വരെ ജയിലില്‍ നിരാഹാരമിരിക്കുമെന്നും സതീഷ് ബാബു പറഞ്ഞു.

2015 സെപ്റ്റംബര്‍ 17ന് പുലര്‍ച്ചെയാണ് പാല കാര്‍മലീത്ത മഠാംഗമായിരുന്ന അറുപത്തിയൊന്‍പതുകാരി സിസ്റ്റര്‍ അമലയെ കൊല്ലപ്പെട്ടത്. കോണ്‍വെന്റിലെ മൂന്നാം നിലയിലാണ് അമലയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷണ ശ്രമത്തിനിടെ ഇയാള്‍ സിസ്റ്റര്‍ അമലയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പൈക മഠത്തിലെ സിസ്റ്റര്‍ 86 വയസുകാരി ജോസ് മരിയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. ഈ കേസില്‍ വിചാരണ നടന്ന് വരുകയാണ്.



from Kerala || Deshabhimani ​Online ​News https://ift.tt/2SZ1daz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages