കൊച്ചി > ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തിലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ശബരിമല കര്‍മ്മ സമിതിയുടെ ദേശീയ ഘടകം അംഗവും പഴയ ഡിജിപിയുമായ ടി പി സെന്‍കുമാറിന്റെ വാദത്തിന് മറുപടിയുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ടി പി സെന്‍കുമാര്‍ ആര്‍എസിഎസിന്റെ പ്രതിനിധിയായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് എ എ റഹീം പറഞ്ഞതോടെ ആർഎസ്‌എസ് ബന്ധത്തെ ന്യായീകരിക്കാൻ ‘തനിക്ക് വിവരംവച്ചു’ എന്ന മറുപടിയാണ് സെൻകുമാർ പറഞ്ഞത്. തുടർന്നായിരുന്നു ടി പി സെൻകുമാറിന്റെ ന്യായീകരണത്തെ പൊളിച്ച് എ എ റഹീമിന്റെ മറുപടി. ‘‘അപ്പോൾ താങ്കൾക്ക് വിവരമില്ലാത്ത കാലത്താണോ ഈ സംസ്‌ഥാനത്തിന്റെ ഡിജിപി ആയിരുന്നത്? അങ്ങയുടെ സംരക്ഷണത്തിന്റെ ഉറപ്പിലാണ് ഞങ്ങൾ കഴിഞ്ഞത് എന്നത് എന്നെ ഭയപ്പെടുത്തുന്നു’’‐ എ എ റഹീം പറഞ്ഞു.
പിന്നാലെ ക്രിസ്ത്യൻ സ്ത്രീകൾക്കു തുല്യ സ്വത്തവകാശം ഉറപ്പു നൽകിയ 1986-ലെ മേരിറോയ് കേസിലെ സുപ്രീം കോടതി വിധി നടപ്പിലാക്കിയില്ല എന്ന വിതണ്ഡ വാദമുയർത്തിയതും പൊളിഞ്ഞതോടെ സെൻകുമാർ തീർത്തും ഇളിഭ്യനായി. അഡ്വ. ആശാ ഉണ്ണിത്താനാണ് സെൻകുമാറിന്റെ വാദത്തിലെ പൊള്ളത്തരം ലളിതമായി തുറന്നുകാട്ടിയത്. സുപ്രീം കോടതി വിധി നാട്ടിലെ നിയമമാണെന്നും ഏതു സ്ത്രീയ്ക്കും ഇതിന്റെ പരിരക്ഷ ലഭിക്കുമെന്നും ആശ പറഞ്ഞു. തന്റെ കക്ഷികൾക്ക് ഇങ്ങനെ താൻ അനുകൂലവിധി വാങ്ങിക്കൊടുത്തിട്ടുണ്ടെന്നും അഭിഭാഷകയായ ആശാ ഉണ്ണിത്താൻ പറഞ്ഞു. ഇതോടെ ‘കോടതിയിൽ പോയാലല്ലേ കിട്ടൂ’ എന്നായി സെൻകുമാറിന്റെ വാദം. ‘‘കൊല്ലരുത് എന്ന് നാട്ടിൽ നിയമമുണ്ട് സാർ. പക്ഷേ ആരെങ്കിലും കൊന്നാൽ കേസുവരും’’‐ എന്ന് ആശ വിശദീകരിച്ചതോടെ സെൻകുമാറിന്റെ പരിഹാസ്യമായ ഈ വാദവും പൊളിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിലെ സംഭാഷണം:
എ എ റഹിം: ശ്രീ സെൻകുമാർ ഇപ്പോൾ മുൻ ഡിജിപി ആയല്ല സംസാരിക്കുന്നത് അദ്ദേഹം ആർഎസ്‌എസിന്റെയും സേവാഭാരതിയുടെയുമൊക്കെ വക്താവായാണ് ഇവിടെയിരിക്കുന്നത്.
ടി പി സെൻകുമാർ: ഞാൻ ആർ എസ് എസ്സിന്റെയും സേവാ ഭാരതിയുടേയുമൊക്കെ ആളായതിനെപ്പറ്റി റഹിം പറഞ്ഞു. വിവരം വച്ചാൽ ആരും അങ്ങിനെയാകും. അതിനു അതെ മറുപടിയുള്ളൂ.
എ എ റഹിം: അപ്പോൾ താങ്കൾക്ക് വിവരമില്ലാത്ത കാലത്താണോ ഈ സംസ്‌ഥാനത്തിന്റെ ഡി ജി പി ആയിരുന്നത്? അങ്ങയുടെ സംരക്ഷണത്തിന്റെ ഉറപ്പിലാണ് ഞങ്ങൾ കഴിഞ്ഞത് എന്നത് എന്നെ ഭയപ്പെടുത്തുന്നു.
***
ടി പി സെൻകുമാർ: ശബരിമല വിധി മാത്രം നടപ്പാക്കുന്നതിലാണ് പ്രശ്നം. 1986-ലെ മേരിറോയ് കേസിൽ ക്രിസ്ത്യൻ സ്ത്രീകൾക്കു തുല്യ സ്വത്തവകാശം നൽകിയിരുന്നു. ആ വിധി എന്താണ് നടപ്പാക്കാത്തതു?
അഡ്വ: ആശാ ഉണ്ണിത്താൻ: സുപ്രീം കോടതി വിധി നാട്ടിലെ നിയമമാണ് സാർ. ഏതു സ്ത്രീയ്ക്കും കിട്ടും. ആരെങ്കിലും കോടതിയിൽ പോയാൽ വിധി അവർക്കനുകൂലമാകും. എന്റെ കക്ഷികൾക്ക് ഞാൻ വാങ്ങിക്കൊടുത്തിട്ടുണ്ട്.
ടി പി സെൻകുമാർ: കോടതിയിൽ പോയാലല്ലേ കിട്ടൂ.
അഡ്വ: ആശാ ഉണ്ണിത്താൻ: കൊല്ലരുത് എന്ന് നാട്ടിൽ നിയമമുണ്ട് സാർ. ആരെങ്കിലും കൊന്നാൽ കേസുവരും.
from Kerala || Deshabhimani Online News http://bit.ly/2LyA8sy
via IFTTT
No comments:
Post a Comment