ഭിന്നശേഷിക്കാർക്ക‌് തുല്യനീതി ഉറപ്പാക്കും: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

ഭിന്നശേഷിക്കാർക്ക‌് തുല്യനീതി ഉറപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > ഭിന്നശേഷിക്കാരായ കുട്ടികൾക്ക‌് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി തുല്യനീതിയും അവസരസമത്വവും ഉറപ്പാക്കാനാണ‌് സർക്കാർ ശ്രമിക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമഗ്രശിക്ഷ കേരളയുടെ സംസ്ഥാനതല ഭിന്നശേഷി ദിനാഘോഷം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭിന്നശേഷിക്കാരെ മുഖ്യധാരയിൽ എത്തിക്കുകയാണ‌് സർക്കാർ ലക്ഷ്യം. അവസരസമത്വം ഉണ്ടാക്കുകയും തുല്യനീതി ഉറപ്പാക്കുകയും പ്രധാനമാണ‌്.

ഭിന്നശേഷിക്കാരെ സംരക്ഷിക്കേണ്ട ബാധ്യത ഭരണസംവിധാനത്തിനുണ്ട‌്. കുറവുകളെ കുറിച്ച‌് പറയാതെ കഴിവുകൾ ആവർത്തിച്ചുപറഞ്ഞ‌് അവർക്ക‌് ആത്മവിശ്വാസം സൃഷ്ടിക്കണം. ഭിന്നശേഷിക്കാരെ മുഖ്യധാരയിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ ഒട്ടേറെ നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  മന്ത്രി സി രവീന്ദ്രനാഥ‌് അധ്യക്ഷനായി. നടൻ ജോബി മുഖ്യാതിഥിയായി. ഡിപിഐ കെ വി മോഹൻകുമാർ, നവകേരള കർമപദ്ധതി കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ‌്, നഗരസഭ സ്റ്റാൻഡിങ‌് സമിതി ചെയർമാൻ സി സുദർശനൻ, കൗൺസിലർ ഐഷ ബേക്കർ എന്നിവർ സംസാരിച്ചു. ഡോ. എ പി കുട്ടിക്കൃഷ‌്ണൻ സ്വാഗതം പറഞ്ഞു.

മികച്ച റിസോഴ‌്സ‌് അധ്യാപകനുള്ള പുരസ‌്കാരം സെക്കൻഡറി വിഭാഗത്തിൽ മരണാനന്തരബഹുമതിയായി ഹോസ‌്ദുർഗ‌് ബിആർസിയിലെ പി ദിനേശ‌്കുമാറിന്റെ കുടുംബത്തിന‌് സമ്മാനിച്ചു. ഭാര്യ സൗമ്യ ഏറ്റുവാങ്ങി. പ്രൈമറിവിഭാഗത്തിൽ കുറ്റിപ്പുറം ബിആർസിയിലെ വി രേഖ, കുന്നുമ്മൽ ബിആർസിയിലെ പി പി ആദിത‌് എന്നിവർ പുരസ‌്കാരത്തിന‌് അർഹരായി.



from Kerala || Deshabhimani ​Online ​News https://ift.tt/2FVz8PO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages