മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് ആക്ഷേപിച്ച ജന്മഭൂമി പത്രം മാപ്പു പറഞ്ഞ് കാര്‍ട്ടൂണ്‍ പിന്‍വലിക്കണം: എം എ ബേബി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 24, 2018

മുഖ്യമന്ത്രിയെ ജാതിപറഞ്ഞ് ആക്ഷേപിച്ച ജന്മഭൂമി പത്രം മാപ്പു പറഞ്ഞ് കാര്‍ട്ടൂണ്‍ പിന്‍വലിക്കണം: എം എ ബേബി

തിരുവനന്തപുരം > കേരള മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞാക്ഷേപിച്ച ജന്മഭൂമി പത്രം മാപ്പു പറഞ്ഞ് കാര്‍ട്ടൂണ്‍ പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി.

ആര്‍എസ്എസ് പ്രസിദ്ധീകരണമായ പത്രമാണ് ജന്മഭൂമി. കേരളത്തിലെ ആര്‍എസ് എസുകാരില്‍ ഇന്നും തുടരുന്ന ജാതിമേധാവിത്വബോധമാണ് ഈ കാര്‍ട്ടൂണ്‍ പുറത്തു വലിച്ചിട്ടത്. നമ്മുടെ സമൂഹത്തിന്റെ  നവോത്ഥാന പാരമ്പര്യത്തിന് എതിര്  നില്‍ക്കുന്നതാണ് ആര്‍എസ്എസ് എന്നത് ഒരിക്കല്‍ കൂടെ വെളിവാകുകയും ചെയ്തു-  എം എ ബേബി പറഞ്ഞു.

ഒരു നൂറ്റാണ്ടു മുമ്പ് നമ്മള്‍ നേരിട്ട ജാതിപ്പിശാച് വീണ്ടും ആധിപത്യം സ്ഥാപിക്കാതിരിക്കാന്‍ ആര്‍എസ്എസിനെയും അവരുടെ ബിജെപി അടക്കമുള്ള സംഘടനകളെയും എതിര്‍ത്തു തോല്‍പിച്ചേ മതിയാവൂവെന്നും അദ്ദേഹം പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2GMqDY6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages