കോട്ടയം > ട്രാഫിക് നിയന്ത്രിക്കുക എന്നത് പൊലീസുകാരെ സംബന്ധിച്ചിടത്തോളം പെടാപ്പാടുള്ള പണിയാണ്. അതിനിടയില്‍ ഒരു ആംബുലന്‍സ് കൂടി വന്നാല്‍ വെള്ളംകുടിക്കും. ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവിക്കുന്ന കോട്ടയം നഗരത്തില്‍ വന്‍ ട്രാഫിക് ബ്ലോക്കില്‍പെട്ടുപോയ ആംബുലന്‍സിനെ കുരുക്കില്‍ നിന്നും രക്ഷിച്ചെടുക്കുന്ന പൊലീസുകാരന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
സിവില്‍ പൊലീസുദ്യോഗസ്ഥനും വൈക്കം സ്വദേശിയുമായ രഞ്ജിത്ത് കുമാറാണ് ഇപ്പോള്‍ കൈയ്യടിനേടുന്നത്. അത്യാസന്ന നിലയിലായ രോഗിയെ കൊണ്ട് വരുന്ന വഴിയില്‍ ആംബുലന്‍സ് ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുകയായിരുന്നു. കഷ്ടിച്ച് ഒരു ബൈക്കിന് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന രഞ്ജിത്ത് അവിടേക്ക് ഓടിയെത്തുന്നത്. ആംബുലന്‍സിന് മുന്‍പേ വേഗത്തിലോടി കടന്നുപോകാന്‍ വഴിയൊരുക്കി നല്‍കി. ആംബുലന്‍സിലുണ്ടായിരുന്നവര്‍ തന്നെയാണ് ഈ വിഡിയോ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
from Kerala || Deshabhimani Online News http://bit.ly/2EXSfXG
via IFTTT
No comments:
Post a Comment