കൊട്ടാരക്കര > കേരള കോണ്‍ഗ്രസ് ബിയെ ഇടതുമുന്നണിയിലെടുത്ത തീരുമാനം ഉചിതമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. തീരുമാനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ വിജയത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയാകാനല്ല മുന്നണി പ്രവേശം, മന്ത്രിയാകാനായി മുന്നണിയില്‍ ചേരാന്‍ ആഗ്രഹിച്ചില്ല, ഇപ്പോഴും അങ്ങനെയൊരു ആഗ്രഹമില്ല. അയ്യപ്പ ജ്യോതി ബിജെപി സ്പോണ്‍സേര്‍ഡ് പരിപാടിയാണ്. അയ്യപ്പ ജ്യോതിയുടെ കാര്യത്തില്‍ തങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. ഇനി ഞങ്ങളുടെ നിലപാട് ഇടതുമുന്നണിയുടെ നിലപാടായിരിക്കും. വനിതാ മതിലില്‍ പങ്കെടുക്കും. ബാലകൃഷ്ണപിള്ള പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Smn10f
via IFTTT
No comments:
Post a Comment