പിറവത്ത് യാക്കോബായ -ഓര്‍ത്തോഡോക്സ് വിഭാഗങ്ങള്‍ സംഘടിക്കുന്നു: വന്‍ സന്നാഹമൊരുക്കി പൊലീസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

പിറവത്ത് യാക്കോബായ -ഓര്‍ത്തോഡോക്സ് വിഭാഗങ്ങള്‍ സംഘടിക്കുന്നു: വന്‍ സന്നാഹമൊരുക്കി പൊലീസ്

കൂത്താട്ടുകുളം> പിറവം വലിയ പള്ളിക്കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെ പള്ളിയില്‍ ചൊവ്വാഴ്ച ഇരുവിഭാഗവും തടിച്ചുകൂടിയത് സംഘര്‍ഷത്തിനിടയാക്കി.

യാക്കോബായ വിഭാഗം പള്ളിയ്ക്കുള്ളില്‍ കയറി ഗേറ്റ് പൂട്ടി. ഓര്‍ത്തോഡോക്സ് വിഭാഗം പിറവം ജങ്ക്ഷനിലും സംഘടിച്ചു നില്‍ക്കുന്നു. വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്.സുപ്രീം കോടതി വിധിപ്രകാരം പള്ളിയില്‍ കയറാനുള്ള ഓര്‍ത്തോഡോക്സ് വിഭാഗത്തിന്റെ ശ്രമം ചെറുക്കാനാണ് യാക്കോബായ വിഭാഗം ശ്രമിയ്ക്കുന്നത്. അതിനിടെ പള്ളിയ്ക്കുള്ളില്‍ കയറിയ ചിലര്‍  താഴേയ്ക്ക് ചാടുമെന്ന്‍ ഭീഷണി മുഴക്കുന്നുണ്ട്‌.

കഴിഞ്ഞദിവസം പൊലീസ് ബാരിക്കേഡുകളുമായി എത്തിയതിൽ ഇവിടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കോടതിവിധി വരുമ്പോൾ ഉണ്ടാകാകുന്ന പ്രശ്നങ്ങൾ കണക്കിലെടുത്ത് പൊലീസ് നടത്തുന്ന സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായായിരുന്നു ബാരിക്കേഡുകൾ കൊണ്ടുവന്നത്. വെള്ളിയാഴ്ച രാത്രിയോടെ ഇവ പള്ളിയുടെ ആർച്ചിന് സമീപം പിഷാരുകോവിൽ ക്ഷേത്രപരിസരത്താണ് ഇറക്കിയത്.

ഇതേത്തുടർന്ന് പള്ളിയിൽ കൂട്ടമണി മുഴക്കുകയും സമീപപ്രദേശങ്ങളിൽനിന്ന‌് ആളുകൾ തടിച്ചുകൂടുകയും ചെയ്തു. ചെറിയൊരു പൊലീസ്‌സംഘമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. സംഘടിച്ചവർ ടൗണിൽ പ്രകടനം നടത്തി. ഇതോടെ സംഘർഷസാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസ് സ്ഥലത്തെത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/2Ga2PNd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages