എടക്കര > മലപ്പുറം വഴിക്കടവ് സംസ്ഥാന വനാതിര്‍ത്തിയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തികളാഴ്ച രാവിലെ 8 നാണ് പുഞ്ചകൊല്ലി പ്ലാന്റേഷlന്‍ കോര്‍പ്പറേഷന്റെ ഓഫീസില്‍ 4 അംഗ പുരുഷ സംഘം എത്തിയത്. ഈ സമയം ജീവനക്കാരായി രണ്ടു പേര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്.
പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ആദിവാസികളായ തൊഴിലാളികള്‍ക്ക് ദിവസക്കൂലി 800 രൂപയായി വര്‍ധിപ്പിക്കുക, തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച സംഘം പോസ്റ്ററുകളും നോട്ടീസും വിതരണം ചെയ്‌തു. പിന്നീട് പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ആദിവാസി തൊഴിലാളികള്‍ക്ക് ക്ലാസ്സും സംഘടിപ്പിച്ചു. സായുധവിപ്ലവം അടിച്ചമര്‍ത്തുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ മുദ്രാവാക്യം വിളിച്ചു.
തുടര്‍ന്ന് ആദിവാസികള്‍ക്കും മറ്റു തൊഴിലാളി കുടുംബങ്ങള്‍ക്കും ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന കാന്റീനും സംഘം സന്ദര്‍ശിച്ചു. അരി ഒഴികെയുള്ള പലവ്യജ്ജന സാധനങ്ങള്‍ ഇവര്‍ ആവശ്യപ്പെട്ട പ്രകാരം കാന്റീന്‍ നടത്തിപ്പുകാരന് നല്‍കേണ്ടിവന്നു. ആദിവാസികള്‍ക്കായി വനം വകുപ്പിനും, പ്ലാന്റേഷന്‍ കോര്‍പ്പറേഷനും രണ്ടു അപേക്ഷകളും ഇവര്‍ നല്‍കിയിട്ടുണ്ട്. ഓഫീസിലും കാന്റീനിലുമായി 1 മണിക്കൂറോളം സമയം ചെലവഴിച്ചാണ് സംഘം മടങ്ങിയത്.
മഞ്ഞിക്കടവ്-ഒണക്കപ്പാറ വനമേഖലയിലേക്കാണിവര്‍ പോയതെന്നു് ആദിവാസികള്‍ പറയുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് വനം അധികാരികള്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പൊലീസകാരുടെ കൈവശമുള്ള ഫയലുകളില്‍ നിന്നും സംഘതലവനും മലയാളിയുമായ സോമനെ ആദിവാസികളും ,ഓഫീസ്, കാന്റീന്‍ ജീവനക്കാരും തിരിച്ചറിഞ്ഞു. നിലവില്‍ സി പി ഐ മാവോയിസ്റ്റ് നാടുകാണി ദളം കമാന്ററാണ് സോമന്‍.
from Kerala || Deshabhimani Online News https://ift.tt/2zDUtYL
via IFTTT
No comments:
Post a Comment