ആരാധനാലയ പരിസരത്തെ ആയുധ പരിശീലനം : ഹിന്ദുമത നിയമത്തിൽ ഭേദഗതി കൊണ്ടുവരും: കടകംപള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

ആരാധനാലയ പരിസരത്തെ ആയുധ പരിശീലനം : ഹിന്ദുമത നിയമത്തിൽ ഭേദഗതി കൊണ്ടുവരും: കടകംപള്ളി


തിരുവനന്തപുരം
ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച ആയുധ പരിശീലനം ഉൾപ്പെടെ നിരോധിക്കുന്നതിന് 1950 ലെ തിരുവിതാംകൂർ കൊച്ചി ഹിന്ദുമത നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ആരാധനാലയങ്ങളുടെ പരിസരം ആയുധ പരിശീലനത്തിനായി ഉപയോഗിക്കുന്നത് 2011 ലെ പൊലീസ് ആക്ടിലെ 73–-ാം വകുപ്പ് പ്രകാരം നിയന്ത്രിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കായിക പരിശീലനങ്ങളെ നിരീക്ഷിക്കുകയാണ്. ദേവസ്വം ബോർഡിനും ഇത് സംബസിച്ച നിർദേശം നൽകിയിട്ടുണ്ടെന്നും ടി വി രാജേഷ‌് പുരുഷൻ കടലുണ്ടി, പി ഉണ്ണി, എം നൗഷാദ‌് എന്നിവരുടെ ചോദ്യത്തിന‌് മറുപടിയായി മന്ത്രി അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ 5590 ജീവനക്കാർ നിലവിലുണ്ടെന്ന‌് മുല്ലക്കര രത്നാകരനെ മന്ത്രി അറിയിച്ചു.

ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് 222 പേർക്കെതിരെ കേസ‌് രജിസ്റ്റർ ചെയ്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംഘർഷത്തിൽ 31.62 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വാഹനം തല്ലി തകർത്തതായുള്ള ആരോപണത്തിൽ ഹൈക്കോടതി നിർദേശത്തിൽ അന്വേഷണം നടക്കുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2PCn8lO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages