കാത്തിരിപ്പിന് വിരാമം; കൊല്ലം കുളത്തുപ്പുഴ സാംനഗറിലെ 566 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 16, 2018

കാത്തിരിപ്പിന് വിരാമം; കൊല്ലം കുളത്തുപ്പുഴ സാംനഗറിലെ 566 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി

തിരുവനന്തപുരം > കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ സാംനഗറിലെ കുടുംബങ്ങള്‍ക്ക് കൈവശ ഭൂമിക്ക് പട്ടയം നല്‍കി. 566 കുടുംബങ്ങള്‍ക്കാണ് പട്ടയം കൈമാറിയത്. പരപ്പാര്‍ ഡാമിന്റെ 131 ഹെക്ടറില്‍ അധികം വരുന്ന വൃഷ്ടിപ്രദേശത്ത് താമസിച്ചിരുന്ന കുടുംബങ്ങളാണിവര്‍. കുളത്തുപ്പുഴ സാംനഗറിലെ 90 ഏക്കര്‍ ഭൂമിയിലാണ് ഈ കുടുംബങ്ങളെ പുനഃരധിവസിപ്പിച്ചിരിക്കുന്നത്.

കൈവശ ഭൂമിക്കായുള്ള ഇവരുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനാണ് സര്‍ക്കാര്‍ വിരാമമിട്ടത്. നേരത്തെ പുനലൂര്‍ താലൂക്കിലെ റോസ്മലയിലെ കൈവശക്കാര്‍ക്കും മാമ്പഴത്തറ നിവാസികള്‍ക്കും ഈ വര്‍ഷം ഫെബ്രുവരി, ഓഗസ്റ്റ് മാസങ്ങളില്‍ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍ കൈമാറിയിരുന്നു.

ഈ സര്‍ക്കാര്‍ ഇതുവരെ 75000 പേര്‍ക്ക് കൈവശ ഭൂമിക്ക് പട്ടയം ലഭ്യമാക്കിയിട്ടുണ്ട്. ഡിസംബര്‍, ജനുവരി മാസങ്ങളിലായി വിതരണം ചെയ്യുന്നതിന് മുപ്പതിനായിരം പട്ടയങ്ങള്‍കൂടി തയ്യാറാക്കിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശമില്ലാതെ അനേകം പേര്‍ അവശേഷിക്കുന്നുണ്ട്. അതിനാല്‍ പട്ടയ വിതരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2Glijhz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages