പദ്ധതിച്ചെലവ‌് 46.23 ശതമാനം കടന്നു ; തദ്ദേശ സ്ഥാപനങ്ങൾക്ക‌് ചരിത്രനേട്ടം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

പദ്ധതിച്ചെലവ‌് 46.23 ശതമാനം കടന്നു ; തദ്ദേശ സ്ഥാപനങ്ങൾക്ക‌് ചരിത്രനേട്ടം

തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018–-19 ലെ വാർഷിക പദ്ധതിച്ചെലവ‌് ചരിത്ര നേട്ടത്തിലേക്ക‌്. നവംബർ 30ലെ കണക്ക‌് പ്രകാരം പദ്ധതിച്ചെലവ‌്  46.23  ശതമാനമായി.  മുൻ വർഷങ്ങളെ അപേക്ഷിച്ച‌് വൻ വർധനയാണിത‌്. 2017–-18ൽ ഈ കാലയളവിൽ  28.28 ശതമാനവും 2016–-17ൽ 11.73 ശതമാനവുമായിരുന്നു. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച‌് 31 ആകുമ്പോഴേയ‌്ക്കും നൂറുശതമാനത്തിൽ എത്തും. പദ്ധതി പ്രവർത്തനങ്ങൾക്ക‌് 12 മാസം ലഭിക്കുന്നതിനാലാണ‌് പ്രളയകാലമായിട്ടുപോലും ഈ മികച്ചനേട്ടം. കഴിഞ്ഞ സാമ്പത്തികവർഷം മൊത്തം വാർഷിക പദ്ധതിച്ചെലവ‌് 85.44 ശതമാനമായിരുന്നു. ക്യൂ ബില്ലുകൾകൂടി ചേർത്താൽ ഇത‌് 90.09 ശതാമനമാണ‌്.

ഗ്രാമപഞ്ചായത്തിൽ 43.66ശതമാനം,  ബ്ലോക്ക‌് പഞ്ചായത്തിൽ 47.06,  മുനിസിപ്പാലിറ്റിയിൽ 37.18,   കോർപറേഷനിൽ 30.80,  ജില്ലാ പഞ്ചായത്തിൽ 42.76 എന്നിങ്ങനെയാണ‌്  നവംബർ 30 വരെയുള്ള തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള ചെലവ‌്. നവംബർ 24ലെ കണക്ക‌ുപ്രകാരം 44. 52 ശതമാനം ചെലവഴിച്ച‌ കണ്ണൂർ ജില്ലയാണ‌് മുന്നിൽ. 44.18 ശതമാനവുമായി പത്തനംതിട്ട രണ്ടാംസ്ഥാനത്തും 43.74 ശതമാനവുമായി തിരുവനന്തപുരം മൂന്നാംസ്ഥാനത്തുമാണ‌്. 37.47 ശതമാനം ചെലവഴിച്ച എറണാകുളം ജില്ലയാണ‌് ഏറ്റവും പിന്നിൽ. പാലക്കാട‌് (43.31), കൊല്ലം (43.13), കാസർകോട‌് (42.29), വയനാട‌്(42.21), ഇടുക്കി (41.75), മലപ്പുറം (41.65), കോഴിക്കോട‌് ( 41.28), കോട്ടയം (40.17), തൃശൂർ (39.61), ആലപ്പുഴ (40.03) എന്നിങ്ങനെയാണ‌് മറ്റു ജില്ലകളിലെ പദ്ധതിച്ചെലവ‌്. പല ജില്ലകളും പ്രളയത്തെ അതിജീവിച്ചാണ‌് ഈ നേട്ടം കൈവരിച്ചത‌്.

മുമ്പ‌് ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും  ജൂൺ, ജൂലൈ മാസങ്ങളിലാകും പദ്ധതികൾ അംഗീകാരത്തിന‌് സമർപ്പിക്കുക.  ആഗസ‌്ത‌്, സെപ‌്തംബറാകും ജില്ലാ സമിതിയുടെ അനുമതി ലഭിക്കാൻ.  അഞ്ച‌് മാസംവരെയാണ‌് നിർവഹണത്തിന‌്  സമയം ലഭിച്ചത‌്.  എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതോടെ രണ്ടാംഘട്ട ജനകീയാസുത്രണത്തിന്റെ ഭാഗമായി എല്ലാ പദ്ധതികളും മാർച്ച‌് 31നകം അനുമതി വാങ്ങി ഏപ്രിൽ ഒന്നോടെ നിർവഹണം തുടങ്ങുമെന്ന‌്  കർശന നിർദേശം നൽകി. ഇതോടെ 2017–-18ലെ പദ്ധതികൾ ജൂൺ 15ന‌കം അനുമതി വാങ്ങി. ജൂലൈയിൽതന്നെ നിർവഹണവും തുടങ്ങി. ഇതോടെ ഒമ്പത‌ുമാസം പദ്ധതി നിർവഹണത്തിന‌് ലഭിച്ചു.  2018–-19 ആയപ്പോൾ 1200 തദ്ദേശസ്ഥാപനങ്ങളിൽ 1147 എണ്ണവും മാർച്ച‌് 31നകം  പദ്ധതി സമർപ്പിച്ച‌് അനുമതി വാങ്ങി. ശേഷിച്ച 53 തദ്ദേശസ്ഥാപനങ്ങൾ ഏപ്രിൽ 25നകവും സമർപ്പിച്ചു. അതിനാൽ, 12 മാസമാണ‌് നിർവഹണത്തിന‌് ലഭിക്കുന്നത‌്. 1,82,626 പദ്ധതികളാണ‌് സമർപ്പിച്ചത‌്. ഇതിൽ പല പദ്ധതികളും പ്രളയാനന്തര കേരളം പുനർനിർമിതിയുടെ ഭാഗമായി മാറ്റംവരുത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/2EcR1rL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages