40 ലക്ഷത്തിലേറെ വനിതകൾ അണിനിരക്കും; വനിതാ മതിൽ മതനിരപേക്ഷ സംഗമമാകും: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

40 ലക്ഷത്തിലേറെ വനിതകൾ അണിനിരക്കും; വനിതാ മതിൽ മതനിരപേക്ഷ സംഗമമാകും: കോടിയേരി

തിരുവനന്തപുരം > നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും സ‌്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതിനും സംഘടിപ്പിക്കുന്ന വനിതാ മതിൽ മതനിരപേക്ഷതയുടെയും മസൗഹാർദ്ദത്തിന്റെയും സംഗമമാകുമെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ‌്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. എല്ലാ മതവിഭാഗങ്ങളിലേയും എല്ലാ സമുദായങ്ങളിലേയും സമൂഹത്തിലെ വ്യത്യസ‌്ത തുറകളിലേയും ഉൾപ്പെടെ എല്ലാ വിഭാഗം സ‌്ത്രീകളും രംഗത്തിറങ്ങും. ഇത‌് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പരിപാടിയായി വ്യാഖ്യാനിക്കാൻ നടക്കുന്ന ശ്രമങ്ങൾ വിലപ്പോവില്ലെന്നും സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിക്കവെ കോടിയേരി പറഞ്ഞു.

ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ പരിപാടിയായി ആദ്യം മുതലേ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഉയർന്നുവന്ന ഒരു ആശയമാണിത‌്. അതിന‌് സർക്കാറും എൽഡിഎഫും പിന്തുണകൊടുത്തു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ‌് അതുമായി ബന്ധപ്പെട്ടവരെ വിളി്ച്ചത‌്.

ശബരിമല വിഷയത്തിൽ ഹിന്ദുത്വ ഏകീകരണത്തിനാണ‌് ആർഎ‌സ‌്എസ‌് ശ്രമിച്ചത‌്. ഹിന്ദുത്വ ധ്രുവീകരണത്തിന‌് ശ്രമിക്കുമ്പോൾ ഹിന്ദുക്കളേയും മുസ്ലീം ധ്രുവീകരണത്തിന‌് ശ്രമിക്കുമ്പോൾ മുസ്ലീങ്ങളെയും അണിനിരത്തിത്തന്നെയാണ‌് ചെറുത്ത‌് തോൽപിക്കേണ്ടത‌്.  ഹിന്ദുക്കൾ ആകെ യുവതീ പ്രവേശനത്തിന‌് എതിരാണ‌് എന്ന‌് വരുത്താനാനായിരുന്നു ശ്രമം അതുകൊണ്ടാണ‌് ഹിന്ദു സംഘടനകളുടെ യോഗം വിളിച്ചത‌്. 194 സംഘടനകൾ യോഗത്തിൽ പങ്കെടുത്തതോടെ ആർഎസ‌്എസിന്റെ ഹിന്ദുത്വ അജണ്ട പൊളിക്കാനായി. ആദ്യഘട്ടത്തിൽ ഇതിന്റെ ഭാഗമായി ചിന്തിച്ചിരുന്നവർ പോലും പിന്നീട‌് നിലപാട‌് മാറ്റി. മറിച്ച‌് ഇൗ യോഗത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ചിരുന്നെങ്കിൽ ആർഎസ‌്എസും സംഘപരിവാറും നടത്തുന്ന പ്രചാരണം നേരെ മറിച്ചാകുമായിരുന്നു.

മതിലിന‌് വർഗീയ നിറം കൊടുക്കാൻ ശ്രമിച്ചത‌് മുസ്ലീംലീഗാണ‌്. ഇതിന‌് കോൺഗ്രസ‌് പിന്തുണ കൊടുക്കുകയായിരുന്നു. എല്ലാ ഘട്ടത്തിലും ഇത്തരം വർഗീയ നിലപാടാണ‌് കോൺഗ്രസ‌് സ്വീകരിച്ചത‌്. ഇത്തരം നീക്കങ്ങളാണ‌് കോൺഗ്രസിനെ ജനങ്ങളിൽ നിന്നും ഒറ്റപ്പെടുത്തിയത‌്. ഇനിയെങ്കിലും ഈ സമീപനങ്ങളിൽ നിന്നും കോൺഗ്രസ‌് പിൻമാറണം.
 
നവോത്ഥാന മുന്നേറ്റങ്ങളിൽ എല്ലാ മത–-സാമുദായിക വിഭാഗങ്ങളുടേയും പങ്കാളിത്തം ഉണ്ടായിട്ടുണ്ട‌്. വനിതാ മതിൽ അതിന്റെ ഉയർന്ന രൂപമായി മാറും. ഈ വിഭാഗങ്ങളുടെയെല്ലാം പങ്കാളിത്തവുമുണ്ടാകും. ന്യൂനപക്ഷ വിഭാഗങ്ങളാകെയും മതിലിന്റെ ഭാഗമാകും. കർദ്ദിനാൾ ജോർജ‌് ആലഞ്ചേരി പിതാവ‌് ഉൾപ്പെടെ നടത്തിയ പ്രതികരണം ഇതാണ‌് വ്യക്തമാക്കുന്നത‌്.

സിപിഐ എമ്മുമായി ബന്ധപ്പെട്ടുള്ള സംഘടനകൾ മാത്രം 30 ലക്ഷത്തിലേറെ പേർ മതിലിൽ അണിനിരക്കുമെന്ന‌് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മറ്റ‌് സംഘടനകളും സ‌്ത്രീ സമൂഹവുമെല്ലാം ചേരുമ്പോൾ പങ്കാളിത്തം 40 ലക്ഷത്തിന‌് മുകളിലാകും.  മതിലിന്റെ പ്രചരണാർഥം 15,000 കേന്ദ്രങ്ങളിൽ വനിതാ സംഗമം നടന്നു. 2000 ത്തോളം കാൽനട പ്രചാരണ ജാഥകൾ നടന്നുവരുന്നു. ഇതിനകം വനിതകൾ 30 ലക്ഷം വീടുകൾ സന്ദർശിച്ചു. 40 ലക്ഷം വീടുകൾ കൂടി സന്ദർശിക്കും. സ‌്ത്രീകളുടെ 25,000 സ‌്ക്വാഡുകളാണ‌് പ്രവർത്തിക്കുന്നത‌്.

മതിൽ പൊളിക്കാൻ ആർഎസ‌്എസും സംഘപരിവാറും ശക്തമായ പ്രചാരമാണ‌് നടത്തുന്നത‌്. കോൺഗ്രസും ആർഎസ‌്എസിന്റെ  അതേ നിലപാടാണ‌് സ്വീകരിക്കുന്നത‌്. അത്തരം പ്രചാരണങ്ങൾ ഒന്നും മതിലിന്റെ വിജയത്തെ ബാധിക്കില്ല. എന്ന‌് മാത്രമല്ല, എതിർ പ്രചാരണങ്ങൾ പ്രസക്തി വർധിപ്പിക്കുകയാണ‌് ചെയ‌്തത‌്. വിവാദങ്ങൾ മതിലിന്റെ പ്രചാരണത്തിന‌് പ്രയോജനവുമായി. മതിലിന‌് സർക്കാറിന്റെ ഒരു സഹായവും തേടേണ്ടതില്ല. സ‌്ത്രീകളെ പങ്കെടുപ്പിക്കുന്നതിന‌് സർക്കാരിന്റെ ഒരു പൈസ പോലും ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു.  

ശബരിമല വിഷയത്തിൽ എൻഎസ‌്എസിന‌് തുടക്കം മുതലേ വ്യത്യസ‌്ത നിലപാടാണ‌്. അത്തരം നിലപാട‌് സ്വീകരിക്കാൻ അവർക്ക‌് സ്വാതന്ത്ര്യവുമുണ്ട‌്. ആർഎസ‌്സിന്റെ തൊഴുത്തിൽ എൻഎസ‌്എസിനെ കെട്ടാൻ ശ്രമിക്കുന്നതിനെ മാത്രമാണ‌് സിപിഐ എം എതിർക്കുന്നതെന്നും ചോദ്യത്തിന‌് മറുപടിയായി കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2ShnTmB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages