ശബരിമലയിൽ ദർശനം നടത്തിയത്‌ 32 ലക്ഷം തീർത്ഥാടകർ; ഒറ്റ ദിവസത്തെ വരുമാനത്തിലും വർദ്ധന: എ പത്‌മകുമാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 25, 2018

ശബരിമലയിൽ ദർശനം നടത്തിയത്‌ 32 ലക്ഷം തീർത്ഥാടകർ; ഒറ്റ ദിവസത്തെ വരുമാനത്തിലും വർദ്ധന: എ പത്‌മകുമാർ

പമ്പ>ഈ മണ്ഡലക്കാലത്ത്‌ ഇതുവരെ 32 ലക്ഷം തീർത്ഥാടകർ ഇതിനകം ദർശനം നടത്തിയെന്ന്‌  തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ എ പത്‌മകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  മണ്‌ഡലക്കാലത്ത്‌ സർക്കാർ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഏറെ സഹായകരമായി.  പൊലീസ്‌ ആത്‌മസംയമനത്തോടെയാണ്‌ ഇടപെട്ടത്‌.ദേവസ്വം ബോർഡിന്‌ സർക്കാരിന്റെ എല്ലാ സഹായവും ലഭിച്ചുവെന്നും പത്‌മകുമാർ പറഞ്ഞു. 

ഒറ്റ ദിവസത്തെ വരുമാനത്തിലും വദ്ധനയുണ്ടായി. 39‐ാം ദിവസത്തെ  കാണിക്ക വരുമാനത്തിൽ  കഴിഞ്ഞ വർഷത്തേക്കാൾ 14 ലക്ഷം രൂപയുടെ വർദ്ധനവുണ്ടായി.അതേസമയം മൊത്തം വരുമാനത്തിൽ മുൻവർഷത്തേക്കാൾ  കുറവുണ്ടായി.കഴിഞ്ഞ വർഷം 160 കോടിയുടെ വരുമാനമുണ്ടായിരുന്നത്‌ ഈ വർഷം 105 കോടിയാണ്‌ ലഭിച്ചിട്ടുള്ളത്‌.  മകരവിളക്ക്‌ കഴിയുമ്പോൾ കഴിഞ്ഞ വർഷത്തെ അത്രയും വരുമാനം ലഭിക്കും. അപ്പം അരവണ വിൽപ്പനയിലും കാര്യമായ കുറവില്ല.അതേസമയം അരവണക്കും അപ്പത്തിമെതിരെ ഉണ്ടായ ആരോപണങ്ങൾ അന്വേഷിക്കും. മകരവിളക്കിന്‌ കൂടുതൽ പേർ എത്തിചേരുമെന്നാണ്‌ പ്രതീക്ഷ. നാളിതുവരെ ശരണം വിളിക്കാത്തവർപോലും ഇത്തവണ ശരണം വിളിച്ചതിൽ സന്തോഷമുണ്ടെന്ന്‌ ചോദ്യത്തിന്‌ മറുപടിയായി പത്‌മകുമാർ പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2RlqDSE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages