3.25 ലക്ഷം പേർക്കുകൂടി പെൻഷൻ ; 45ലക്ഷത്തിലധികം പേർക്ക‌് 2146 കോടി രൂപ പെൻഷൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

3.25 ലക്ഷം പേർക്കുകൂടി പെൻഷൻ ; 45ലക്ഷത്തിലധികം പേർക്ക‌് 2146 കോടി രൂപ പെൻഷൻ

തിരുവനന്തപുരം
ക്രിസ‌്മസ‌ിന‌് മുന്നോടിയായി സാമൂഹ്യക്ഷേമ–- ക്ഷേമ പെൻഷനുകൾ വിതരണം തുടങ്ങി. 45 ലക്ഷത്തിലധികം പേർക്കാണ‌് പെൻഷനുകൾ ക്രിസ‌്മസിനുമുമ്പ‌് കൈകളിലെത്തുന്നത‌്. പെൻഷൻ ഇനത്തിൽ 1893 കോടി രൂപയും  ക്ഷേമബോർഡുകൾക്ക് 253 കോടിയും അനുവദിച്ചു. ആകെ 2146 കോടി. പുതുതായി ചേർത്ത മൂന്നേകാൽ ലക്ഷം പേർക്കടക്കം പെൻഷൻ ലഭിക്കും.  എൽഡിഎഫ‌് സർക്കാർ വന്നശേഷം പത്തുലക്ഷത്തിലേറെ പേർക്ക‌ാണ‌് പുതുതായി പെൻഷൻ അനുവദിച്ചത‌്. സാമൂഹ്യക്ഷേമ പെൻഷൻകാരിൽ രണ്ടര ലക്ഷവും ക്ഷേമ പെൻഷൻകാരിൽ എഴുപത്തയ്യായിരവുമാണ് ഇത്തവണ വർധിച്ചത‌്. ആഗസ‌്തുമുതൽ  നവംബർവരെയുള്ള  പെൻഷനാണ്  വിതരണം ചെയ്യുന്നത്.

ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ആവശ്യപ്പെട്ടവർക്ക് ബുധനാഴ‌്ച തുക ലഭിക്കും. മറ്റുള്ളവർക്ക് സഹകരണബാങ്കുകൾവഴി വിതരണം പൂർത്തിയാകുന്നു.   23 ലക്ഷത്തോളം പേർക്കാണ് ബാങ്ക് അക്കൗണ്ടുകൾവഴി ലഭിക്കുക. 20 ലക്ഷത്തോളം പേർക്ക്  തുക വീടുകളിലെത്തും.  ഓണക്കാലത്തുണ്ടായിരുന്നതിനേക്കാൾ 2.5 ലക്ഷം പേർക്കാണ് ഇത്തവണ അധികമായി വിതരണം ചെയ്യുന്നത്.

സർക്കാർ സഹായത്തോടെ വെൽഫെയർ ബോർഡുകൾവഴിയുള്ള പെൻഷനുകളുടെ വിതരണവും ആരംഭിച്ചു.  ഏഴുലക്ഷത്തിലധികം പേർക്ക്  ക്ഷേമപെൻഷൻ ലഭിക്കുന്നുണ്ട്. മൂന്നുലക്ഷത്തോളം കർഷക പെൻഷനും ഉൾപ്പെടുന്നു.  പെൻഷൻ വിതരണം ചെയ്യുന്നതിനായി ക്ഷേമനിധി ബോർഡുകൾക്ക് 253 കോടി അനുവദിച്ചു. സർക്കാർ സഹായമില്ലാതെ ക്ഷേമബോർഡുകൾ നൽകുന്ന പെൻഷൻ വിതരണവും ആരംഭിച്ചിട്ടുണ്ട്. 3.5  ലക്ഷം പേർക്കാണ് ഈ പെൻഷൻ.

കുടിശ്ശികയൊന്നുമില്ലാതെയാണ്  പെൻഷൻ വിതരണം പൂർത്തിയാകുന്നത്. യുഡിഎഫ‌് സർക്കാരിന്റെ കാലത്തെ 18 മാസത്തെ ബാധ്യതകൂടി ഏറ്റെടുത്താണ‌് കുടിശ്ശിക ഇല്ലാത്ത പെൻഷൻ വിതരണം എന്ന ലക്ഷ്യത്തിലേക്ക‌് എൽഡിഎഫ‌് സർക്കാർ എത്തിയത‌്. സാമൂഹ്യസുരക്ഷാ പെൻഷൻ 1477.92 കോടിയും ക്ഷേമ പെൻഷൻ 106.58 കോടിയും വിതരണം ചെയ്യാതെയാണ‌് യുഡിഎഫ‌് അധികാരമൊഴിഞ്ഞത‌്. മിനിമം പെൻഷൻ 1100 രൂപയായി വർധിപ്പിച്ച‌് 2016 ജൂൺമുതൽ നടപ്പാക്കി.

വാർഷിക അർഹതാ പരിശോധന (മസ്റ്ററിങ‌്) പൂർത്തിയായില്ല എന്ന കാരണത്താൽ പെൻഷൻ വിതരണം തടഞ്ഞുവയ്ക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌് പറഞ്ഞു. ഇങ്ങനെ ഒരു നിർദേശവും സർക്കാർ നൽകിയിട്ടില്ല. പെൻഷൻവിതരണം കൃത്യമായി നടക്കുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ  ഉറപ്പുവരുത്തും.  പരിശോധന അടുത്ത പെൻഷൻ വിതരണത്തിനുമുമ്പ‌് പൂർത്തിയാക്കിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/2S9sesb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages