ഇ വാർത്ത | evartha
ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം; ലിയോണിന് ആറു വിക്കറ്റ്

അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് 323 റണ്‍സ് വിജയലക്ഷ്യം. കൂറ്റന്‍ വിജയലക്ഷ്യം പടുത്തുയര്‍ത്താനിറങ്ങിയ ഇന്ത്യയെ ഓസീസ് 307ന് പുറത്താക്കി. ആറു വിക്കറ്റ് നേടിയ നഥാന്‍ ലിയോണിന്റെ ബൗളിംഗാണ് നാലാം ദിനം ഇന്ത്യയെ തകര്‍ത്തത്. ഒന്നാം ഇന്നിംഗ്‌സിലെ സെഞ്ചുറി വീരന്‍ ചേതേശ്വര്‍ പുജാര (71), അജിന്‍ക്യ രഹാനെ (70) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് മികച്ച വിജയലക്ഷ്യം പടുത്തുയര്‍ത്താന്‍ സന്ദര്‍ശകരെ സഹായിച്ചത്.
151/3 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്കായി പുജാരയും രഹാനെയും കരുതലോടെയാണു നീങ്ങിയത്. സ്‌കോര്‍ 234 വരെ വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിച്ച ഇന്ത്യയെ, പുജാരയെ പുറത്താക്കി ലിയോണ്‍ പിന്നോട്ടടിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 87 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
രോഹിത് ശര്‍മ (ഒന്ന്), റിഷഭ് പന്ത് (28), അശ്വിന്‍ (അഞ്ച്), ഇഷാന്ത് ശര്‍മ (പൂജ്യം), മുഹമ്മദ് ഷമി (പൂജ്യം) എന്നിങ്ങനെയാണു മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍. മുരളി വിജയ് (18), കെ.എല്‍. രാഹുല്‍ (44), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (34) എന്നിവരുടെ വിക്കറ്റുകള്‍ മൂന്നാം ദിനം തന്നെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 250 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഓസീസിന് 235 റണ്‍സേ നേടാനായുള്ളു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Em1sJA
via IFTTT
No comments:
Post a Comment