കണ്ണൂര്‍ > കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 2 കിലോ സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജന്‍സ് പിടികൂടി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ യാത്രക്കാരനാണ് സ്വര്‍ണം കടത്താന്‍ ശ്രമിക്കവെ പിടിയിലായത്. മൈക്രോ വേവ് ഓവനില്‍ ഒളിപ്പിച്ച് നിലയിലായിരുന്നു സ്വര്‍ണം.
അധികൃതര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വര്‍ണം പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
ഉദ്ഘാടനം നടന്ന് ഒരുമാസത്തിനകമാണ് വിമാനത്താവളത്തില്കൂടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഈ മാസം ഒമ്പതിനായിരുന്നു വിമാനത്താവളം ഓദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
from Kerala || Deshabhimani Online News http://bit.ly/2Sk0GQT
via IFTTT
No comments:
Post a Comment