പാലാ> സിസ്റ്റര്‍. അമല വധക്കേസിലെ പ്രതി സതീഷ്ബാബുവിന് ജീവപര്യന്തം ശിക്ഷ. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2,10,000 രൂപയും പ്രതി പിഴയടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ആറു വര്‍ഷവും ഒന്‍പതു മാസവും അധികമായി ശിക്ഷ അനുഭവിക്കണം. കൊലപാതകത്തിന് ജീവപര്യന്തം, ബലാല്‍സംഗത്തിന് 10 വര്‍ഷം കഠിനതടവ്, അതിക്രമിച്ചു കടക്കല്‍ ഏഴുവര്‍ഷം, ഭവനഭേദനം ഒന്‍പത് മാസം എന്നിവയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. പ്രതി വിചാരണ കാലയളവില്‍ തടവില്‍ കഴിഞ്ഞ 1182 ദിവസത്തെ ശിക്ഷ കോടതി ഇളവുചെയ്തു
കൊലപാതകം, ബലാല്‍സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. ഒരു വര്‍ഷം നീണ്ട് നിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് പ്രതി സതീഷ് ബാബു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 87 പ്രമാണങ്ങളും 20 തൊണ്ടിമുതലുകളും പരിശോധിച്ച കോടതി 65 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ നിന്നും കൊലപാതകം, ബലാത്സംഗം, ഭവനഭേദനം എന്നീ കുറ്റങ്ങള്‍ പ്രതി നടത്തിയതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ മോഷണം അതിക്രമിച്ച് കടക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല.
വിധിക്ക് മുന്‍പ് എന്തെങ്കിലും പറയാനുണ്ടോന്ന് കോടതി ചോദിച്ചപ്പോള്‍ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് പ്രതി സതീഷ് പറഞ്ഞു.കോടതിയില്‍ സ്വയം വാദിച്ച പ്രതി 87 കിലോ തൂക്കമുള്ള താന്‍ നാലു നിലയുള്ള മഠത്തിന്റെ ഷെയ്ഡിലൂടെ എങ്ങനെ തൂങ്ങിക്കയറുമെന്നു ചോദിച്ചു. മാനഭംഗം നടന്നതായി ഡി എന് എ പരിശോധനയില്‍ തെളിഞ്ഞിട്ടില്ലെന്നും പറഞ്ഞു. രണ്ട് ആയുധങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ ഏത് ആയുധം കൊണ്ടാണ കൃത്യം ചെയ്തതെന്നു പറഞ്ഞിട്ടില്ലെന്നും പ്രതി കോടതിയില്‍ പറഞ്ഞു. കൊലപാതകവും മാനഭംഗവും ചെയ്‌തെന്നു തെളിഞ്ഞാല്‍ വധശിക്ഷയ്ക്കു വിധിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു.
സതീഷ് ബാബുവിനെ പിന്നീട് പാലാ സബ് ജയിലിലേക്കു മാറ്റി. വാദം പൂര്‍ത്തിയാക്കി ബുധനാഴ്ച വിധി പ്രഖ്യാപിക്കാനിരുന്ന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് പ്രസ്താവിച്ച് ശിക്ഷാവിധി വ്യാഴാഴ്ചത്തേക്ക് മാറ്റിയെങ്കിലും വീണ്ടും വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് പാലാ ലിസ്യൂ കര്‍മ്മലീത്ത കോണ്‍വെന്റിലെ മൂന്നാം നിലയില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ സിറ്റര്‍. അമലയെ കണ്ടെത്തിയത്. പാല ഡി വൈ എസ് പി ആയിരുന്ന സുനീഷ് ബാബിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് സ്വദേശിയായ സതീഷ് ബാബുവാണ് കേസ് ആന്വഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തിന് വേണ്ടി സ്പെഷ്യൽ ഗവർമെന്റ് പ്ലീഡർ ജോർജ് ബോബൻ ഹാജരായി.
from Kerala || Deshabhimani Online News http://bit.ly/2A7opww
via IFTTT
No comments:
Post a Comment