വിദേശയാത്രകള്‍ക്കായി മോഡി ചെലവഴിച്ചത് 2021 കോടി; നാല് വര്‍ഷത്തിനിടയില്‍ ചുറ്റിയത് 84 രാജ്യങ്ങള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 29, 2018

വിദേശയാത്രകള്‍ക്കായി മോഡി ചെലവഴിച്ചത് 2021 കോടി; നാല് വര്‍ഷത്തിനിടയില്‍ ചുറ്റിയത് 84 രാജ്യങ്ങള്‍

കൊച്ചി > രാജ്യത്തെ ജനങ്ങളുടെ നികുതി പണം ധൂര്‍ത്തടിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ശക്തമായ വിമര്‍ശനവുമായി ഇംഗ്ലീഷ് ദിനപത്രം ദി ടെലിഗ്രാഫ്. ദി ആക്‌സിഡന്റല്‍ ടൂറിസ്റ്റ് എന്ന തലക്കെട്ടോടുകൂടിയാണ് നാല് വര്‍ഷത്തിനിടെ മോഡി നടത്തിയ വിദേശയാത്രകളുടെ കണക്കും ചെലവഴിച്ച തുകയും പത്രം പരാമര്‍ശിച്ചിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രൈവറ്റ് സെക്രട്ടറി എഴുതിയ ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയുടെ ടീസര്‍ പുറത്ത് വന്നതോടെയാണ് സിനിമയുടെ പേരില്‍ രാഷ്ട്രീയപ്പോര് ആരംഭിച്ചത്.

ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ സിനിമയുടെ ടീസര്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളായുള്ള ഭരണത്തില്‍ തുറന്നു കാണിക്കാന്‍ നേട്ടങ്ങളൊന്നും ഇല്ലാത്ത ബിജെപി തിരഞ്ഞെടുപ്പടുത്തപ്പോള്‍ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ഇതിനോട് തിരിച്ചടിച്ചു.

നേരത്തെ തന്നെ മോഡിയുടെ വിദേശ യാത്രകളുടേയും ധൂര്‍ത്തിന്റെയും കണക്കുകള്‍ പുറത്തുവന്നിരുന്നു. 84 രാജ്യങ്ങള്‍ സഞ്ചരിച്ച മോഡി ഇതിനായി പൊടിച്ചത് 2021 കോടി രൂപയായിരുന്നു. ഇന്റര്‍നെറ്റ് സ്വകാര്യതയിലേക്ക് കടന്നുകയറുന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തേയും രൂക്ഷമായി വിമര്‍ശിച്ച് പത്രം വാര്‍ത്ത നല്‍കിയിരുന്നു.

'സ്വകാര്യതയില്‍ തലയിടുന്ന നരേന്ദ്രമോഡി അവതരിച്ചിരിക്കുന്നു' എന്നര്‍ത്ഥം വരുന്ന '‘snoopendra logs in’എന്ന തലക്കെട്ടോടെ, കര്‍ട്ടന്‍ വകഞ്ഞുമാറ്റി കടന്നുകയറുന്ന മോഡിയുടെ ചിത്രവുമായാണ് ഡിസംബര്‍ 22 ന്റെ 'ദി ടെലഗ്രാഫ്' പത്രം ഇറങ്ങിയത്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2SrGz3l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages