ആരോഗ്യ മേഖലക്ക്‌ നേട്ടം; ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷനും നിയന്ത്രണത്തിനുമുള്ള ആക്ട് ജനുവരി 1 മുതൽ പ്രാബല്യത്തില്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

ആരോഗ്യ മേഖലക്ക്‌ നേട്ടം; ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷനും നിയന്ത്രണത്തിനുമുള്ള ആക്ട് ജനുവരി 1 മുതൽ പ്രാബല്യത്തില്‍

തിരുവനന്തപുരം>  സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ഉണർവേകുന്ന കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ആക്ട് ജനുവരി ഒന്ന്‌ മുതൽ പ്രബല്യത്തിൽ വരുമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കുകയും അതിനെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഉടച്ചുവാര്‍ക്കുകയും ചെയ്യുന്നതില്‍ ലക്ഷ്യമിടുന്നതാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്.

ദന്ത ചികിത്സ ഉള്‍പ്പെടെയുള്ള അംഗീകൃത ചികിത്സാ സമ്പ്രദായമായ മോഡേണ്‍ മെഡിസിനില്‍ ഇത്‌ ബാധകമാണ്‌. മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുംപെട്ട സ്ഥാപനങ്ങളും ഈ ആക്ടിന്റെ പരിധിയില്‍ വരുമെങ്കിലും ആദ്യഘട്ടത്തില്‍ മോഡേണ്‍ മെഡിസിനിലാണ് പ്രാബല്യത്തില്‍ വരുത്തുന്നത്. താത്ക്കാലികമായി 2 വര്‍ഷത്തേയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് നോക്കാതെ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ സ്ഥാപനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് കൈവരിക്കേണ്ടതാണ്.

ആരോഗ്യമേഖലയിലെ എല്ലാ ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കാനും പരിരക്ഷണം നല്‍കാനുമുള്ള ആക്ടാണിത്. ഇതുവരെ നിയമപരമായ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്ക് ആക്ട് പ്രാബല്യത്തില്‍ വരുന്നതോടെ നിയമപ്രകാരം മാത്രമേ പ്രവര്‍ത്തിക്കാനാകൂ. ഈ ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്യാത്ത ഒരു സ്ഥാപനത്തിനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

സ്ഥാപനങ്ങളെ അവയുടെ പശ്ചാത്തല സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കും. ഇങ്ങനെ തരംതിരിക്കുന്ന സ്ഥാപനങ്ങളില്‍ ഗുണമേന്മയുള്ള ചികിത്സയും പരിശോധനയും നടക്കുന്നുണ്ടെന്ന് ആക്ടിലൂടെ ഉറപ്പുവരുത്തും. നിശ്ചയിച്ച ചികിത്സാ നിരക്ക് ഉള്‍പ്പെടെ പൊതുജനങ്ങള്‍ ശ്രദ്ധിക്കുന്ന തരത്തില്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം. ചുരുക്കത്തില്‍ രോഗികളില്‍ നിന്നും പലതരത്തില്‍ പണം ഈടാക്കി ഗുണനിലവാരം ഇല്ലാത്ത ചികിത്സ നല്‍കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഈ ആക്ട് പ്രാബല്യത്തില്‍ വരുന്നതോടെ സാധിക്കും.

രോഗം, രോഗനിര്‍ണയം, ചികിത്സ, ക്ഷതങ്ങള്‍, അസ്വാഭാവികത, ദന്തരോഗങ്ങള്‍, പ്രസവ ചികിത്സ എന്നിവയ്ക്കായി ആവശ്യമുള്ള കിടക്കകളോ സൗകര്യങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്ന ആശുപത്രി, മെറ്റേണിറ്റി ഹോം, നേഴ്‌സിംഗ് ഹോം എന്നിവയാണ് ക്ലിനിക്കല്‍ സ്ഥാപനങ്ങളായി കണക്കാക്കുന്നത്.

കണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ മാത്രം നല്‍കുന്ന സ്ഥാപനങ്ങളും സായുധ സേനകളുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലും നടത്തിപ്പിലുമുള്ള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ ഈ ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നില്ല.



from Kerala || Deshabhimani ​Online ​News http://bit.ly/2Asc5Y3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages