ആധുനിക സംവിധാനങ്ങളോടെ ആർസിസിക്ക്‌ പുതിയ കെട്ടിടം ഒരുങ്ങുന്നു; 187 കോടി രൂപ ചെലവിൽ 14 നിലക്കെട്ടിടം‐ Video - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 26, 2018

ആധുനിക സംവിധാനങ്ങളോടെ ആർസിസിക്ക്‌ പുതിയ കെട്ടിടം ഒരുങ്ങുന്നു; 187 കോടി രൂപ ചെലവിൽ 14 നിലക്കെട്ടിടം‐ Video

തിരുവനന്തപുരം > തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ(ആർസിസി) ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം ഒരുങ്ങുന്നു. കാൻസർ ചികിത്സാരംഗത്തെ പ്രധാന സ്ഥാപനമായ ആർസിസിയിൽ 187 കോടി രൂപ ചെലവഴിച്ചാണ് 14 നിലകളിലുള്ള കെട്ടിടം നിർമ്മിക്കുന്നത്. ആർസിസിക്കായി ഒരുങ്ങുന്ന പുതിയ കെട്ടിടത്തിന്റെ മാതൃകാ ദൃശ്യം മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്‌ബുക്കിൽ പങ്കുവച്ചു.

റേഡിയോ തെറാപ്പി, ന്യൂക്ലിയർ മെഡിസിൻ, ബ്‌ളഡ് ബാങ്ക്, ബോൺമാരോ ട്രാൻസ്പ്ലാന്റ് യൂണിറ്റ്, ഓപ്പറേഷൻ തിയേറ്ററുകൾ, ഇന്റൻസീവ് കെയർ യൂണിറ്റുകൾ, ലുക്കീമിയ വാർഡ് എന്നിവ ഉൾപ്പെടുത്തിയാണ്‌ പുതിയ കെട്ടിടം സജ്ജീകരിക്കുക. 250 കിടക്കകളുള്ള വാർഡുകൾ കൂടി പുതിയ കെട്ടിടത്തിലുണ്ടാകും.
 
സൗരോർജം പരമാവധി ഉപയോഗിച്ചും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുമാവും കെട്ടിട നിർമ്മാണമെന്ന്‌ മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സജ്ജീകരിക്കും. കാൻസർ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ വേഗത്തിൽ ലഭ്യമാക്കാനാണ് സർക്കാരിന്റെ ശ്രമം‐ മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2TdFewY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages