ബാലരാമപുരത്ത് എണ്‍പതുകാരിയെ കെട്ടിയിട്ട് മര്‍ദിച്ച് 11 പവന്‍ കവര്‍ന്നു; ബോധം പോകാന്‍ സ്‌പ്രേയടിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 6, 2018

ബാലരാമപുരത്ത് എണ്‍പതുകാരിയെ കെട്ടിയിട്ട് മര്‍ദിച്ച് 11 പവന്‍ കവര്‍ന്നു; ബോധം പോകാന്‍ സ്‌പ്രേയടിച്ചു

ഇ വാർത്ത | evartha
ബാലരാമപുരത്ത് എണ്‍പതുകാരിയെ കെട്ടിയിട്ട് മര്‍ദിച്ച് 11 പവന്‍ കവര്‍ന്നു; ബോധം പോകാന്‍ സ്‌പ്രേയടിച്ചു

തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയെ കെട്ടിയിട്ട് മോഷണം. മോഷ്ടാക്കളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. ബാലരാമപുരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്‌നമ്മയ്ക്കാണ് (80) പരിക്കേറ്റത്. രത്‌നമ്മയുടെ വായും മുഖവും കൈകളും മോഷ്ടാക്കള്‍ കെട്ടിയിട്ടു. 11 പവന്‍ സ്വര്‍ണവും ഇവിടെനിന്നും മോഷ്ടാക്കള്‍ കവര്‍ന്നു. നേരത്തെ വാടകയ്ക്കു താമസിച്ചവരാണ് മോഷണത്തിനു പിന്നിലെന്ന് രത്‌നമ്മ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മോഷ്ടാക്കള്‍ രത്‌നമ്മ ഒറ്റക്ക് താമസിക്കുന്ന വീട്ടിലെത്തിയത്. വീടിനുള്ളില്‍ കടന്ന ഉടന്‍ മുഖത്ത് സ്‌പ്രേ അടിച്ച് മയക്കി. എന്നാല്‍ ഏതാനും നിമിഷത്തിന് ശേഷം ബോധം തെളിഞ്ഞ രത്‌നമ്മ മോഷണത്തെ എതിര്‍ത്തു. ഇതൊടെ തുണി ഉപയോഗിച്ച് കയ്യും മുഖവും വായും കെട്ടിയ ശേഷം തുടര്‍ച്ചയായി മര്‍ദിച്ചു. ബോധം കെടുത്താനായി രണ്ട് മണിക്കൂറോളം ഉപദ്രവിച്ചെന്നും രത്‌നമ്മ പറഞ്ഞു. വീണ്ടും എതിര്‍ത്താല്‍ കൊല്ലുമെന്ന ഭയത്താല്‍ ബോധം കെട്ടതായി അഭിനയിച്ചാണ് രക്ഷപെട്ടതെന്നും പറഞ്ഞു.

മൂക്കുത്തി ബലമായി പറിച്ചെടുത്തതടക്കം പതിനൊന്നര പവന്‍ സ്വര്‍ണവുമായാണ് മോഷ്ടാക്കള്‍ കടന്നത്. പുലര്‍ച്ചെ അയല്‍ക്കാരെത്തിയാണ് രത്‌നമ്മയെ ആശുപത്രിയിലാക്കിയത്. പാലോട് സ്വദേശി രാജേഷും ഭാര്യയും ഇവരുടെ വീടിന് പിന്നിലെ മുറിയില്‍ വാടകക്ക് താമസിച്ചിരുന്നു. രാജേഷും ഇവിടെ നേരത്തെ വാടകക്ക് താമസിച്ചിരുന്ന തൃശൂര്‍ സ്വദേശി സണ്ണിയുമാണ് മോഷ്ടാക്കളെന്നാണ് രത്‌നമ്മയുടെ മൊഴി. ഇവര്‍ ഒളിവിലാണ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2REzrQK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages