പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെല്ലുവിളി; കെ പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെല്ലുവിളി; കെ പി ശശികലയ്ക്ക് ജാമ്യം അനുവദിച്ചു

തിരുവല്ല > ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുവല്ല സബ് ഡിവിഷണല്‍  മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കാതെ തിരിച്ചുപോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനാല്‍ മരക്കൂട്ടത്ത് വച്ച്  ശശികലയെ അറസ്റ്റ് ചെയ്യുകയായിരുന്നു.പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെല്ലുവിളിച്ച് രാത്രി മല കയറിയ ശശികലയെ കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്.

വനിത പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അറസ്റ്റ്. വനം വകുപ്പിന്റെ ജീപ്പില്‍ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു. ഇന്നലെ വൈകിട്ട് പമ്പയില്‍ നിന്ന് മലകയറ്റം തുടങ്ങും മുന്‍പെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലെന്ന നിയന്ത്രണം ലംഘിക്കുമെന്നായിരുന്നു പ്രഖ്യാപനം. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്‌
 



from Kerala || Deshabhimani ​Online ​News https://ift.tt/2A0uGt7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages