‘ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ; സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയില്‍ അല്ല; എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്തു കാണിക്കും’: ജോസഫ് നായിക മാധുരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

‘ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ; സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയില്‍ അല്ല; എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്തു കാണിക്കും’: ജോസഫ് നായിക മാധുരി

ഇ വാർത്ത | evartha
‘ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ; സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയില്‍ അല്ല; എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്തു കാണിക്കും’: ജോസഫ് നായിക മാധുരി

സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് ‘ജോസഫ്’ നായിക മാധുരി. അനൂപ് മേനോന്‍ നായകനായി എത്തിയ മെഴുകുതിരി അത്താഴങ്ങള്‍ ആണ് മാധുരിയുടെ ആദ്യ ചിത്രം. എന്നാല്‍ ജോസഫ് റിലീസായതോടെയാണ് മാധുരിക്ക് ആരാധകരേറുന്നത്. ആ ചിത്രത്തിലെ ചുംബനരംഗവും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

മാധുരി തന്റെ വിവിധ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കു വക്കാറുണ്ട്. പലതും അതീവ ഗ്ലാമറസ് വേഷങ്ങളിലുള്ളതായിരുന്നു. ഇതിനെതിരെ ചിലര്‍ വിമര്‍ശനം ഉന്നയിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം പങ്കുവെച്ച ഗ്ലാമര്‍ ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചയാള്‍ക്ക് ചുട്ട മറുപടിയാണ് താരം നല്‍കിയത്.

‘ഒരുപാട് മോശം മെസേജുകള്‍ വരുന്നുണ്ട്, അതുപോലെ തന്നെ കമന്റുകളും. എന്നാല്‍ ഈ ചോദ്യത്തിനു മാത്രം മറുപടി നല്‍കാമെന്നു വിചാരിച്ചു. ഉത്തരം കിട്ടാന്‍ വേണ്ടി അദ്ദേഹം കാത്തിരിക്കുന്നതുപോലെ. നിങ്ങളുടെ ചിന്താഗതികള്‍ അവിടെ തന്നെ വച്ചുകൊള്ളൂ. എനിക്കിഷ്ടമുള്ള ശരീരഭാഗങ്ങള്‍ ഞാന്‍ പുറത്തു കാണിക്കും. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാന്‍ വിശ്വസിക്കുന്നു.’

‘ഒരു പുരുഷന് നെഞ്ചുകാണിച്ച് നടക്കാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്കും ആയിക്കൂടാ. ഒരു സ്ത്രീക്ക് വയറുകാണുന്ന രീതിയില്‍ സാരി ധരിക്കാമെങ്കില്‍ ഇഷ്ടമുള്ള ശരീരഭാഗം കാണിച്ച് എനിക്കും വസ്ത്രം ധരിച്ചു കൂടെ ? പുരുഷനു പൊതുനിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും സാധിക്കും. സൗന്ദര്യം ഉള്ളിലാണ്, അല്ലാതെ സാരിയില്‍ അല്ല. സൗന്ദര്യത്തിന്റെ കാര്യത്തില്‍എനിക്ക് എന്റേതായ കാഴ്ചപ്പാട് ഉണ്ട്. നിങ്ങളുടെ അഭിപ്രായം ആവശ്യമില്ല.’ മാധുരി പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2TOCDuj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages