ഡിവൈഎഫ്ഐ ഭാരവാഹികൾ പുഷ്പനെ സന്ദർശിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

ഡിവൈഎഫ്ഐ ഭാരവാഹികൾ പുഷ്പനെ സന്ദർശിച്ചു

പാനൂർ
ഡിവൈഎഫ്ഐയുടെ പുതിയ സംസ്ഥാന ഭാരവാഹികൾ കൂത്തുപറമ്പ് വെടിവയ‌്പിലെ ജീവിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെ സന്ദർശിച്ചു.
സംസ്ഥാന സെക്രട്ടറി എ എ റഹിം, പ്രസിഡന്റ് എസ് സതീഷ്, ട്രഷറർ എസ് കെ സജീഷ്, എ എൻ ഷംസീർ എംഎൽഎ, ജില്ലാ സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് എം ഷാജർ,   സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജിൻ,  കെ ലയ, പി പി ഷാജർ എന്നിവരുൾപ്പെടെയുള്ള ഭാരവാഹികളാണ‌് പുഷ്പന്റെ വീട്ടിലെത്തിയത‌്. 

ചൊക്ലി മേനപ്രത്തെ വീട്ടിലെത്തിയ നേതാക്കളെ പുഷ്‌പൻ അഭിവാദ്യം ചെയ്തു. ഏറെ പ്രാധാന്യമുള്ള വർത്തമാന രാഷ്ട്രീയ കാലഘട്ടത്തിൽ പൊതു യുവജന പ്രസ്ഥാനം എന്ന നിലയിൽ ഒരുപാട് ദൗത്യങ്ങൾ ഏറ്റെടുക്കേണ്ടതായിട്ടുണ്ടെന്നും തുടർ പ്രവർത്തനങ്ങൾക്ക് ഇവിടെ, പുഷ്പന്റെ മുന്നിൽനിന്ന‌് തുടക്കം കുറിക്കുകയാണെന്നും എ എ റഹിം പറഞ്ഞു.

പാനൂർ ബ്ലോക്ക് സെക്രട്ടറി കെ ആദർശ്, പ്രസിഡന്റ് പി പി പ്രഗീഷ്, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ്, എം പി ബൈജു, വി ഉദയൻ എന്നിവരുമൊപ്പമുണ്ടായി.



from Kerala || Deshabhimani ​Online ​News https://ift.tt/2RV5wDu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages