റാന്നി > ശബരിമല സന്നിധാനത്ത് ഭക്തയെ ആക്രമിച്ച കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി കോടതി തള്ളി. ചിത്തിര ആട്ടവിശേഷ ദിവസം 52കാരിയെ ആക്രമിച്ച കേസിലാണ് ജാമ്യം നിഷേധിച്ചത്. സുരേന്ദ്രനെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് കോടതി അനുമതി നല്കി.
തൃശൂര്‍ സ്വദേശിനി ലളിത രവിയാണ് ആക്രമണത്തിനിരയായത്. ഇതില്‍ വധശ്രമം, ഗൂഢാലോചന കേസുകളാണ് സുരേന്ദ്രനെതിരെ എടുത്തിരിക്കുന്നത്. ഗൂഢാലോചനയില്‍ സുരേന്ദ്രന്റെ പങ്കിനെക്കുറിച്ചുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ ഹാരജരാക്കാമെന്നും പ്രോസിക്യൂഷന് അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.
from Kerala || Deshabhimani Online News https://ift.tt/2BtCe9s
via IFTTT
No comments:
Post a Comment