പമ്പ > ചിത്തിര ആട്ട തിരുനാൾ ആഘോഷത്തിന‌് നട തുറന്നപ്പോൾ സംഘർഷം സൃഷ്ടിച്ച‌് ആർഎസ‌്എസ‌് നേതാക്കളും പ്രവർത്തകരും ശബരിമലയിൽ തമ്പടിച്ചു. ആർഎസ‌്എസ‌്–-ബിജെപി നേതാക്കളായ വത്സൻ തില്ലങ്കേരി, കെ പി ശശികല, കെ സുരേന്ദ്രൻ, എം ടി രമേഷ‌്, വി വി രാജേഷ‌് തുടങ്ങിയവരുടെ നേതൃത്വത്തിലാണ‌് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന‌് സംഘപരിവാറുകാരെ രംഗത്തിറക്കിയത‌്.
തിങ്കളാഴ‌്ച രാവിലെ മുതൽ തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞും പരിശോധിച്ചും പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചു. ളാഹ, നിലയ‌്ക്കൽ, പമ്പ, എരുമേലി എന്നിവിടങ്ങളിലും സന്നിധാനത്തും അക്രമികൾ തമ്പടിച്ചിരുന്നു.
വൈകിട്ട് നട തുറന്നപ്പോൾ ദർശനത്തിന‌് പൊലീസ‌് സഹായം തേടിയെത്തിയ യുവതി, അവസാനം ദർശനത്തിന‌് താൽപ്പര്യമില്ലെന്ന‌് അറിയിച്ച‌് മടങ്ങി. ചേർത്തല സ്വദേശി അഞ‌്ജുവാണ് ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം പമ്പയിലെത്തിയത‌്. പമ്പ ഗണപതി കോവിലിനടുത്ത‌് സംഘപരിവാർ നേതൃത്വത്തിൽ യുവതിയെ തടയാൻ തടിച്ചുകൂടിയിരുന്നു.
തിങ്കളാഴ‌്ച പകൽ ശബരിമലയിലേക്കുള്ള വഴിയിൽ തടസ്സമുണ്ടാക്കിയും അമ്പതോളം സംഘപരിവാറുകാർ കുഴപ്പത്തിന‌് ശ്രമിച്ചു. അട്ടത്തോട് മുതൽ പമ്പ വരെയുള്ള റോഡ് ഗതാഗതം മൂന്നര മണിക്കൂറോളം തടഞ്ഞു. പൊലീസിന്റെയും തീർഥാടകരുടെയും വാഹനങ്ങൾ തടഞ്ഞു. മാധ്യമപ്രവർത്തകരോടും തട്ടിക്കയറി.
കുട്ടിയുടെ ചോറൂണിന് എത്തിയ കുടുംബത്തിലെ സ്ത്രീയെ തടഞ്ഞത് പമ്പയിൽ സംഘർഷത്തിനിടയാക്കി. തൃശ്ശൂർ തിരൂർ വടക്കൂട്ട് പുത്തൻവീട്ടിൽ വിനീഷും ഭാര്യ നീതുവും അച്ഛനുമാണ് അഞ്ചര മാസമുള്ള കുട്ടിയുടെ ചോറൂണിന് എത്തിയത്. പമ്പ ഗണപതി കോവിലിൽ എത്തിയപ്പോഴേക്കും ഹിന്ദു ഐക്യവേദി പ്രസിഡന്റ‌് കെ പി ശശികലയുടെ നേതൃത്വത്തിൽ അവരെ വളഞ്ഞു. തീർഥാടനപാതയിൽ ശക്തമായ സുരക്ഷാസംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയത്. നിലയ്ക്കലിൽനിന്ന് കെഎസ്ആർടിസി 125 സർവീസ് നടത്തി.
ഐജി എം ആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പമ്പ മുതൽ സന്നിധാനം വരെയും ഐജി മഹേഷ് യാദവിന്റെ നേതൃത്വത്തിൽ നിലയ്ക്കൽ മുതൽ പമ്പ വരെയും സുരക്ഷയൊരുക്കി.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മേൽശാന്തി എ വി ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് നട തുറന്നത്. ചൊവ്വാഴ്ച രാവിലെ അഞ്ചിന് നട തുറക്കും., 5.30 ന് നെയ്യഭിഷേകം.വിവധ പൂജകൾക്ക്‌ശേഷം രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
from Kerala || Deshabhimani Online News https://ift.tt/2ANsFSF
via IFTTT
No comments:
Post a Comment