ചോദ്യോത്തര വേള തടസ്സപ്പെടുത്തി ; ബഹളത്തെ തുടർന്ന്‌ നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 29, 2018

ചോദ്യോത്തര വേള തടസ്സപ്പെടുത്തി ; ബഹളത്തെ തുടർന്ന്‌ നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

തിരുവനന്തപുരം> ശബരിമല വിഷയത്തിൽ  പ്രതിപക്ഷ ബഹളത്തെ തുടർന്ന്‌ നിയമസഭ ഇന്നത്തേക്ക്‌ പിരിഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ്‌ ബഹളത്തെ തുടർന്ന്‌ നിയമസഭ നിർത്തിവെക്കേണ്ടി വരുന്നത്‌. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ ഇന്നലെ ചർച്ചചെയ്‌തതാണെന്നും അത്‌ വീണ്ടും ചർച്ചചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രിപിണറായി വിജയൻ വ്യക്‌തമാക്കി. പ്രതിപക്ഷത്തിന്‌ വിഷയദാരിദ്രമാണെന്നും അതാണ്‌ അനാവശ്യ ബഹളമുണ്ടാക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ശബരിമല വിഷയം ചർച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ്‌ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി ബഹളമുണ്ടാക്കുന്നത്‌. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം നടുത്തളത്തിലേക്കിറക്കി സ്‌പീക്കറുടെ ഡയസിന്‌ മുന്നിൽ ബഹളമുണ്ടാക്കി. ശബരിമലപ്രദേശത്ത്‌ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രതിപക്ഷം ബഹളമുണ്ടാക്കിയത്‌.

പ്രതിപക്ഷത്തിന്റെ നിലപാട്‌ അംഗീകരിക്കാനാവില്ലെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃക്‌ണൻ  അറിയിച്ചു. ചോദ്യോത്തര വേള തടസപ്പെടുത്തുന്നത്‌  ജനവിരുദ്ധ നടപടിയാണെന്ന്‌ സ്‌പീക്കർ പറഞ്ഞു. ഗവർണർ പറഞ്ഞത്‌ പ്രതിപക്ഷം കേട്ടിരുന്നോയെന്നും സ്‌പീക്കർ ചോദിച്ചു.   തുടർന്ന്‌ സഭാ നടപടികൾ വേഗത്തിൽ അവസാനിപ്പിച്ച്‌ സഭ പിരിയുകയായിരുന്നു. സഭ വിട്ടിറങ്ങിയ പ്രതിപക്ഷം സഭക്ക്‌ പുറത്ത്‌ പ്രതിഷേധിക്കുകയാണ്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2RmjSg6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages