മഞ്ചേശ്വരം> കെ എം ഷാജിക്കെതിരായ വിധിക്കുപിന്നില്‍ കള്ളക്കളിയാണെന്നും തലക്കുവെളിവില്ലാത്ത എല്ലാ ജഡ്ജിമാരുടേയും വിധി നടപ്പിലാക്കേണ്ടതില്ലെന്നും പി കെ ബഷീര്‍ എംഎല്‍എ. മഞ്ചേശ്വരത്തെ യൂത്ത് ലീഗ് പരിപാടിയില്‍ സംസാരിക്കവെയാണ് ജഡ്ജിമാരെ അധിക്ഷേപിച്ച് പി കെ ബഷീര്‍ പ്രസംഗിച്ചത്.
ഷാജിക്കെതിരായ വിധിയുടെ കള്ളക്കളി മുഴുവന്‍ പുറത്തുകൊണ്ടുവരും. ബുധനാഴ്ച കഴിഞ്ഞ് വ്യാഴാഴ്ച കെ എം ഷാജി കേരള നിയമസഭയില്‍ ഉണ്ടാകും. ഇന്നലെ നടന്ന യൂത്ത് ലീഗ് ജാഥയുടെ ഉദ്ഘാടന വേദിയിലായിരുന്നു ബഷീറിന്റെ ആക്രോശം. ശബരിമല വിധിയേയും ബഷീര്‍ വിമര്‍ശിച്ചു. ഇതിനു മുന്‍പും ബഷീര്‍ വിവാദ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്
from Kerala || Deshabhimani Online News https://ift.tt/2FHfc3c
via IFTTT
No comments:
Post a Comment