കൊല്ലം > കൊല്ലം കടയ്ക്കലില്‍ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ ആര്‍എസ്എസ് ആക്രമണം. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് നടത്തിയ ഹര്‍ത്താലില്‍ സിപിഐ എമ്മിന്റെ ബോര്‍ഡുകളും കൊടിതോരണങ്ങളും തകര്‍ക്കപ്പെട്ടിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച നടന്ന പ്രകടനത്തിനു നേരെയാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ അക്രമം അഴിച്ചുവിട്ടത്. എളമാട് പഞ്ചായത്ത്, പാറങ്കോട് മത്തായിമുക്കിലാണ് അക്രമമുണ്ടായത്. സ്ത്രീകളടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാരമായി പരിക്കേറ്റ അതുല്‍ സുനിത എന്നിവരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
from Kerala || Deshabhimani Online News https://ift.tt/2OSrUeO
via IFTTT
No comments:
Post a Comment