ചേലക്കര > ചേലക്കര നിയോജക മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടും എല്‍ഡിഎഫ് നിലനിര്‍ത്തി. വാര്‍ഡ് നഷ്ടമായിരുന്നുവെങ്കില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമാകുമായിരുന്ന ചേലക്കര പഞ്ചായത്തിലെ വെങ്ങാനെല്ലൂര്‍ രണ്ടാം വാര്‍ഡില്‍ എല്‍ഡിഎഫിലെ ഗിരീഷ് പറങ്ങോടത്ത്(മണി) 121 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
477 വോട്ടാണ് ഗിരീഷ് പറങ്ങോടത്ത് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി എം ജെ ശ്രീകാന്ത് 356 വോട്ടുകള്‍ നേടി. മൂന്നാം സ്ഥാനത്തെത്തിയ യുഡിഎഫിലെ സജീവ് തേലക്കാട്ട് 317 വോട്ടും ഗിരീഷിന്റെ അപരന്‍ പത്ത് വോട്ടും നേടി.
ചേലക്കര പഞ്ചായത്ത് എൽഡിഎഫ് തന്നെ ഭരിക്കുമെന്നുറപ്പായതോടെ കുപ്രചരണങ്ങളിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള യുഡിഎഫ് തന്ത്രങ്ങൾക്കാണ് തിരിച്ചടിയേറ്റത്. സിപിഐ എമ്മിലെ ടി ഗോപിനാഥന്‍ മരിച്ചതിനെത്തുടര്‍ന്നാണിവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അതിനിടെ ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും പരാജയപ്പെട്ടു. വിജയത്തോടെ ചേലക്കര പഞ്ചായത്തിലെ കക്ഷിനില എല്‍ഡിഎഫിന് 12ഉം യുഡിഎഫിന് 11ഉം ആയി തുടരും.

ചേലക്കര നിയോജക മണ്ഡലത്തിലെ വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലെ യത്തീംഖാന പതിനാലാം വാര്‍ഡും എൽഡിഎഫ് നിലനിർത്തി. ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നിര്‍മ്മലാദേവി 343 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയക്കൊടി പാറിച്ചത്. നിര്‍മ്മലാദേവി 558 വോട്ടുകളാണ് കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിലെ ഷാജില ബാദുഷ 215 വോട്ടും നേടി. ബിജെപി സ്ഥാനാര്‍ത്ഥി സുനന്ദ 155 വോട്ടുകള്‍ നേടി. എല്‍ഡിഎഫിലെ സുലേഖ വിവാഹത്തെത്തുടര്‍ന്ന് രാജിവെച്ചതിനാലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
from Kerala || Deshabhimani Online News https://ift.tt/2E4unln
via IFTTT
No comments:
Post a Comment