ശബരിമലയിൽ സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാൻ മാത്രമാണ‌് നിരോധനാജ്ഞയെന്നും ഭക്തർക്ക‌് തടസങ്ങളൊന്നും ഉണ്ടാകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അഴിഞ്ഞാട്ടം നടത്താൻ സാമൂഹ്യവിരുദ്ധർ ഇനി ശബരിമലയ‌്ക്ക‌് വരേണ്ട. മാധ്യമ പ്രവർത്തകർക്കുള്ള നിയന്ത്രണമെന്നത‌് മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തിയാണ‌്.
മാധ്യമപ്രവർത്തകരുടെ ജീവൻ സംരക്ഷിക്കുക എന്നതും സർക്കാരിന്റെ ഉത്തരവാദിത്തമാണ‌്. അവർ ആക്രമിക്കപ്പെടുന്ന അവസ്ഥ ആവർത്തിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. നേമം മേലാങ്കോട‌് സമൂഹവിരുദ്ധർ അക്രമിച്ച എൻഎസ‌്എസ‌് കരയോഗ സ‌്മാരക മന്ദിരം സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയ മാധ്യമ പ്രവർത്തക ജീവനുവേണ്ടി അക്രമികൾക്കുമുന്നിൽ തൊഴിതുനിൽക്കുന്ന ചിത്രം നമ്മൾ കണ്ടതാണ‌്. അത്തരമൊരു ഭീകരാവസ്ഥ ഉണ്ടാകാതിരിക്കുന്നതിനുള്ള മുൻകരുതൽ മാത്രമാണ‌് സ്വീകരിച്ചത‌്. ശബരിമല വിഷയത്തിൽ സർക്കാരിന്റെ നിലപാടും നടപടികളും ശരിയായിരുന്നുവെന്ന‌് ഇന്നല്ലെങ്കിൽ നാളെ എല്ലാവർക്കും ബോധ്യമാകും. ഭരണഘടനാബഞ്ചിന്റെ ഉത്തരവ‌് നടപ്പാകേണ്ടത‌് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന‌് അറിയാവുന്നവർ തന്നെ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ നോക്കുകയാണ‌്. സർക്കാർ നടപടികൾ ശരിവയ‌്ക്കുന്നതാണ‌് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.എൻഎസ‌്എസിന്റെ വ്യത്യസ‌്ത നിലപാടുകളെ എന്നും സർക്കാർ ബഹുമാനിക്കുന്നുണ്ട‌്. എൻഎസ‌്എസുമായി സർക്കാരിനുള്ള ബന്ധം വഷളാക്കണമെന്ന‌് ആഗ്രഹിക്കുന്നവരുണ്ട‌്. അവരാണ‌് കരയോഗം ഓഫീസ‌് ആക്രമിച്ചതിനുപിന്നിൽ. എൻഎസ‌്എസുമായി ചർച്ചയ‌്ക്ക‌് സർക്കാർ സന്നദ്ധമാണെന്നും തെറ്റിദ്ധാരണ നീങ്ങുമെന്നും മന്ത്രി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2RwYVPj
via IFTTT
No comments:
Post a Comment