കൊച്ചി
പ്രളയാനന്തര- കേരളത്തിന്റെ പുനർനിർമാണത്തിനു പണം സ്വരൂപിക്കാൻ കൊച്ചി ബിനാലെ ഫൗണ്ടേഷൻ തെരഞ്ഞെടുത്ത കലാസൃഷ്ടികൾ ലേലത്തിൽ വിൽക്കുന്നു. ജനുവരി 18ന‌് നടക്കുന്ന ലേലത്തിൽ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് നൽകുമെന്ന‌് ഫൗണ്ടേഷൻ പ്രസിഡന്റ‌് ബോസ‌് കൃഷ‌്ണമാചാരി പറഞ്ഞു. വിദേശത്തും സ്വദേശത്തുമുള്ള നാൽപ്പതിൽപരം കലാകാരന്മാരുടെ പെയിന്റിങ്ങുകൾ, ശിൽപ്പങ്ങൾ, പ്രതിഷ‌്ഠാപനങ്ങൾ എന്നിവയാണ‌് ലേലംചെയ്യുന്നത‌്. ആർട്ട‌്റൈസസ‌് ഫോർ കേരള (എആർകെ) എന്നാണ‌് ഈ ഉദ്യമത്തിന‌് പേര‌്. ദയാനിത സിങ്, സുബോധ‌് ഗുപ‌്ത, അനീഷ‌് കപൂർ തുടങ്ങിയവരുടെ സൃഷ്ടികളും ലേലത്തിലുണ്ടാകും. ബിനാലെ നാലാം പതിപ്പ‌് ഡിസംബർ 12 മുതൽ മാർച്ച‌് 29 വരെയാണ‌്.
from Kerala || Deshabhimani Online News https://ift.tt/2PAgm4p
via IFTTT
No comments:
Post a Comment