അന്‍വാര്‍ശേരി > അബ്ദുള്‍ നാസര്‍ മഅദനിയുടെ അമ്മ അന്തരിച്ചു.അസ്മാ ബീവി(67)യാണ് അന്തരിച്ചത്. അര്‍ബുദ ബാധിതയായി ഏറെ നാള്‍ ചികിത്സയിലായിരുന്നു.ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.
ക്യാന്‍സര്‍ ബാധിച്ച് കൊല്ലം ജില്ലയിലെ അന്‍വാര്‍ശേരിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ്മയെ കാണുന്നതിന് പലതവണ മഅദനി ജാമ്യം നേടി കേരളത്തില്‍ വന്നിട്ടുണ്ട്.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കുന്നതിന് അടുത്തിടെ മഅദനിക്ക് കോടതി അനുമതി നല്‍കിയിരുന്നു. ഒക്ടോബര്‍ 30-നാണ് മഅദനി കേരളത്തിലെത്തിയത്.
from Kerala || Deshabhimani Online News https://ift.tt/2JG69hc
via IFTTT
No comments:
Post a Comment