കോഴിക്കോട്> നിയമന കാര്യത്തിൽ മന്ത്രി കെ ടി ജലിൽ കുറ്റം ചെയ്‌തതായി പാർടി കരുതുന്നില്ലെന്ന് സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.
മന്ത്രി ജലീലിനെതിരെ വ്യക്തിഹത്യ നടത്തി പ്രതിഛായ തകർക്കാനുള്ള ശ്രമമാണ‌് നടക്കുന്നത‌്. മുസ്ലിംജനസമൂഹത്തിനിടയിൽ ജലീലിനുള്ള സ്വാധീനം മുസ്ലീംലീഗിനെ ഭയപ്പെടുത്തുന്നു. അതിനാൽ ആസൂത്രിതമായ കുപ്രചാരണമാണ‌് നടക്കുന്നത‌്. രാഷ‌്ട്രീയപ്രേരിതമായ പ്രചാരണത്തിനുപിന്നിൽ ലീഗിന്റെ അസഹിഷ‌്ണുതയുണ്ട‌്. ഒരുവർഷത്തേക്കുള്ള ഡെപ്യൂട്ടേഷൻ നിയമനമാണ‌് നടന്നത‌്. ആരോപണങ്ങൾ ആർക്കും ഉന്നയിക്കാം. ഇക്കാര്യത്തിൽ നിയമപരമായ നടപടി ആവശ്യമുള്ളവർക്ക‌് കോടതിയെ സമീപിക്കാം.
വർഗീയചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചവർക്കുള്ള മുന്നറിയിപ്പാണ‌് ഹൈക്കോടതിവിധി. തെരഞ്ഞെടുപ്പിൽ വോട്ട‌് പിടിക്കാൻ ലീഗ‌് മുമ്പും ഇത്തരം വർഗീയ പ്രചാരണം നടത്തിയിട്ടുണ്ട‌്. ബിജെപിയും വർഗീയകാർഡിറക്കിയാണ‌് വോട്ട‌് പിടിക്കുന്നത‌്. അത്തരത്തിൽ വോട്ട‌് പിടിക്കുന്ന എല്ലാ പാർട്ടികൾക്കും വിധി മുന്നറിയിപ്പാണ‌്.
സുപ്രീംകോടതിയിൽ പോയാലും ലീഗിന്റെ കൃത്രിഗമ വിജയം റദ്ദാക്കാനാകുമെന്നാണ‌് കരുതുന്നത‌്. ഇക്കാര്യത്തിൽ സിപിഐ എം കർശന നിലപാട‌് സ്വീകരിക്കും. ലീഗിന്റെ തെറ്റായ പ്രചാരണരീതി ഇനിയെങ്കിലും പുന:പ്പരിശോധിക്കണം. ജനങ്ങളെ ചേരിതിരിപ്പിക്കുന്ന വർഗീയ പ്രചാരണം ഉപേക്ഷിക്കാൻ ലീഗ‌് തയ്യാറാകണം.
എൽഡിഎഫുമായി സഹകരിക്കുന്ന പാർടികളുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ച പുരോഗമിക്കുകയാണ‌്. തീരുമാനം അതിനുശേഷമുണ്ടാകുമെന്ന‌് കോടിയേരി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Pm2cUX
via IFTTT
No comments:
Post a Comment