ശശികലയെ തിരുവല്ല കോടതിയില്‍ ഹാജരാക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

ശശികലയെ തിരുവല്ല കോടതിയില്‍ ഹാജരാക്കും

ശബരിമല > ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കാതെ തിരിച്ചുപോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതിനാല്‍ മരക്കൂട്ടത്ത് വച്ച് അറസ്‌റ്റ് ചെയ്‌ത ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റു കൂടിയായ തിരുവല്ല ആര്‍ഡിഒയ്‌ക്കു മുന്നിലാണ് ശശികലയെ ഹാജരാക്കുന്നത്.

റാന്നി പൊലീസ് സ്‌റ്റേഷനില്‍ നിന്നും അവരെ കോടതിയിലേക്ക് കൊണ്ടുപോയി. പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെല്ലുവിളിച്ച് രാത്രി മല കയറിയ ശശികലയെ കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് അറസ്‌റ്റ് ചെയ്തത്. വനിത പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെയാണ് അറസ്‌റ്റ് ചെയ്‌തത്. വനം വകുപ്പിന്റെ ജീപ്പില്‍ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്‌തു

ഇന്നലെ വൈകിട്ട് പമ്പയില്‍ നിന്ന് മലകയറ്റം തുടങ്ങും മുന്‍പെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലന്ന നിയന്ത്രണം ലംഘിക്കുമെന്നായിരുന്നു പ്രഖ്യാപനം. തുടര്‍ന്നാണ് അറസ്‌റ്റുണ്ടായത്.

 



from Kerala || Deshabhimani ​Online ​News https://ift.tt/2DrgLj0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages