ഇ വാർത്ത | evartha
ദീപിക രണ്‍വീര്‍ വിവാഹ ചിത്രങ്ങളും വീഡിയോയും പുറത്ത്

ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിഗും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. ഇറ്റലിയിലെ ലേക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് രാജകീയ പ്രൗഢിയോടെ വിവാഹം നടന്നത്. താരവിവാഹത്തിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൈത്തണ്ടയില്‍ പ്രത്യേകം ബാന്‍ഡ് കെട്ടിയ അതിഥികള്‍ക്ക് മാത്രമായിരുന്നു വിവാഹവേദിയില്‍ പ്രവേശനം. ഫോണില്‍ ലഭിച്ച ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്. വിവാഹവേദിയിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ ദൂരെ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതിഥികള്‍ ബോട്ടുകളിലായി ലേക്ക് കോമോയിലെ വിവാഹ വേദിയില്‍ വന്ന് ഇറങ്ങുന്ന ചിത്രങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്.
വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ദീപികയും രണ്‍വീറും കുടകൊണ്ട് മുഖം മറച്ച് ബോട്ടില്‍ കയറുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. കുങ്കുമ നിറത്തിലുള്ള പരമ്പരാഗത സാരിയാണ് ദീപികയുടെ വേഷം. വെള്ളയില്‍ സ്വര്‍ണ നിറത്തിലുള്ള ചിത്രപ്പണികളുള്ള ഷര്‍വാണിയാണ് രണ്‍വീറിന്റെ വേഷം.
#WATCH: Visuals from Villa del Balbianello at Lake Como, the wedding venue of Deepika Padukone & Ranveer Singh, in Italy's Lombardy pic.twitter.com/47Jk1MmU2j
— ANI (@ANI) November 14, 2018











Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2K5r3ql
via IFTTT
No comments:
Post a Comment