തിരുവനന്തപുരം> ശബരിമലയിൽ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന‌് സർവകക്ഷി യോഗം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചേംബറിലാണ് യോഗം ചേരുന്നത്.
മണ്ഡലപൂജ മകരവിളക്ക‌് തീർഥാടനകാലം സംഘർഷം ഒഴിവാക്കി നടത്തുന്നതിനാണ‌് സർക്കാർ മുൻകൈ എടുത്ത് യോഗം ചേരുന്നത്. ഇതിന‌് എല്ലാ വിഭാഗങ്ങളുടെയും നിർദേശം സ്വീകരിക്കും. കോൺഗ്രസ് , ബിജെപി നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
സർവകക്ഷിയോഗത്തിൽ ശുഭപ്രതീക്ഷയെന്ന് യോഗത്തിനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുന്നത് എങ്ങനെയെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

സർവകക്ഷിയോഗം കഴിഞ്ഞ് ഉച്ചയ‌്ക്ക‌് ശേഷം തന്ത്രി കുടുംബം, പന്തളം മുൻരാജകുടുംബം പ്രതിനിധികളുമായും സർക്കാർ ചർച്ച നടത്തും.
യുവതിപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച‌് വീണ്ടും വിഷയം പരിഗണിച്ചെങ്കിലും വിധി സ‌്റ്റേ ചെയ്യുന്നില്ലെന്ന‌് ആവർത്തിച്ച‌് വ്യക്തമാക്കിയിട്ടുണ്ട‌്. മകരവിളക്ക‌് മണ്ഡലപൂജകൾക്കായി വെള്ളിയാഴ്ച വൈകിട്ട് ശബരിമല നട തുറക്കുന്ന പശ്ചാത്തലത്തിൽ സന്നിധാനത്തും പരിസരങ്ങളിലും സുരക്ഷാ നടപടികൾ ശക്തമാക്കിയതായി സംസ്ഥാന പൊലീസ് മേധാവി ലോക‌്നാഥ‌് ബെഹ‌്റ അറിയിച്ചു. ബെഹ്‌റ ഇന്ന് നിലക്കൽ സന്ദർശിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തും.
തീർഥാടകർക്ക് വെള്ളിയാഴ്ച പകൽ 11 മുതൽ നിലയ്ക്കലിലേയ്ക്ക് പ്രവേശനം അനുവദിക്കും. 12 മുതൽ തീർഥാടകരെ നിലയ്ക്കലിൽനിന്ന് കെഎസ്ആർടിസി ബസുകളിൽ പമ്പയിലേയ്ക്ക് കൊണ്ടുപോകും.
from Kerala || Deshabhimani Online News https://ift.tt/2FqhjZ3
via IFTTT
No comments:
Post a Comment