കെവിന്റെത്‌ ദുരഭിമാന കൊല; വിചാരണ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കും: കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

കെവിന്റെത്‌ ദുരഭിമാന കൊല; വിചാരണ ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കും: കോടതി

കോട്ടയം> പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയത് ദുരഭിമാനത്തിന്റെ പേരിൽ തന്നെയെന്ന് കോടതി. ഈ കേസ് ദുരഭിമാന കൊലപാതകമായി കണക്കാക്കി ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാനും കോട്ടയം അഡീഷണൽ സെഷൻസ് നാലാംകോടതി ഉത്തരവിട്ടു.

പ്രോസിക്യൂഷന്റെ വാദം പൂർണമായി അംഗീകരിച്ചാണ് കോടതിയുടെ വിധി. ദലിത് ക്രൈസ്തവനായ കെവിൻ  ഉയർന്ന ക്രൈസ്തവ വിഭാഗത്തിലെ പെൺകുട്ടിയായ നീനുവിനെ പ്രണയിച്ച് വിവാഹം ചെയ്തതിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

കോട്ടയം നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിനെ (24) ഭാര്യ നീനുവിന്റെ ബന്ധുക്കളും സഹായികളും ചേർന്ന് കൊലപ്പെടുത്തിയെന്നതാണ് കേസ്. മെയ് 24ന് രാത്രിയാണ് കെവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. നീനുവിന്റെ സഹോദരൻ ഷാനുവാണ് ഒന്നാം പ്രതി.  അച്ഛൻ ചാക്കോ ജോൺ അഞ്ചാം പ്രതിയുമാണ്. ഇവർ ഉൾപ്പെടെ ആകെ 10 പ്രതികളാണുള്ളത്.  പ്രതികൾ സ്വാധീനത്തിന് ശ്രമിച്ച് വിചാരണ നടപടികൾ നീട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയേക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചിരുന്നു.

ഹരിയാനയിലെ ഒരു ദുരഭിമാന കേസിൽ  സുപ്രീം കോടതി മുൻപ് പുറപ്പെടുവിച്ച വിധി  ഈ കേസിനും ബാധകമാകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, ദുരഭിമാനകൊലയായി കണക്കാക്കാനാകില്ലെന്ന വാദമാണ് പ്രതിഭാഗം ഉയർത്തിയത്. ഈ വാദം പൂർണമായി കോടതി പൂർണമായി തള്ളി.

കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥിയാണ് കേസന്വേഷിച്ചത്. സി എസ് അജയനാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ.



from Kerala || Deshabhimani ​Online ​News https://ift.tt/2Fbppof
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages