ജാതിസർട്ടിഫിക്കറ്റ‌് ഹാജരാക്കണം; ബിജെപി നേതാവ‌് ക്ഷേത്രത്തിലെ പൂജകൊട്ട‌് തടഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

ജാതിസർട്ടിഫിക്കറ്റ‌് ഹാജരാക്കണം; ബിജെപി നേതാവ‌് ക്ഷേത്രത്തിലെ പൂജകൊട്ട‌് തടഞ്ഞു

തൃശൂർ > ക്ഷേത്രത്തിൽ പൂജകൊട്ട‌് അടിയന്തിരം നടത്താൻ വന്നയാളെ ജാതിസർട്ടിഫിക്കറ്റ‌് ഹാജരാക്കണമെന്നാവശ്യപ്പെട്ട‌് ബിജെപി നേതാവ‌് തടഞ്ഞ‌് പറഞ്ഞുവിട്ടതായി പരാതി. കൊച്ചിൻദേവസ്വം ബോർഡ‌് ക്ഷേത്രമായ വല്ലച്ചിറ ഭഗവാൻ ഭഗവതി ക്ഷേത്രത്തിൽ ഞായറാഴ‌്ചയാണ‌് സംഭവമുണ്ടായത‌്.

ബിജെപി നേതാവും ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറിയുമായ സുധീഷ‌്  ( കണ്ണൻ ) ആണ‌് തടഞ്ഞത‌്. പൂജകൊട്ട‌് നടത്തുന്നയാൾ ലീവിന‌് വീട്ടിൽ പോയതിനാൽ പകരം വന്ന ആലപ്പുഴ സ്വദേശി അക്ഷയിനെയാണ‌് ജോലി ചെയ്യുന്നതിൽ നിന്ന‌് തടഞ്ഞ‌് പറഞ്ഞുവിട്ടത‌്. ഇതുമൂലം ഞായറാഴ‌്ച രണ്ടുനേരവും ക്ഷേത്രത്തിൽ പൂജകൊട്ട‌് മുടങ്ങി. പൂജാസമയത്ത‌് ശ്രീകോവിലിനു മുന്നിൽ നടത്തുന്ന പ്രധാന ചടങ്ങാണ‌് പൂജകൊട്ട‌്. ദേവസ്വം ബോർഡ‌് ക്ഷേത്രങ്ങളിൽ ഈ അടിയന്തിരം നടത്തുന്നതിന‌് സംബന്ധി മാരാർ എന്ന പേരിൽ പോസ‌്റ്റുമുണ്ട‌്. വല്ലച്ചിറക്ഷേത്രത്തിൽ ഈ പോസ‌്റ്റിലുള്ളത‌് പട്ടികജാതി വിഭാഗത്തിലുള്ള ശ്രീജിത്താണ‌്. അടുത്തിടെയാണ‌് പത്തനംതിട്ട സ്വദേശിയായ  ശ്രീജിത്ത‌് നിയമിതനായത‌്. ശ്രീജിത്തിനെ തടയാൻ ബിജെപി നേതാവ‌് ശ്രമിച്ചിരുന്നു. എന്നാൽ, അതിനു വഴങ്ങാതെ ജൊലി ചെയ്യുകയായിരുന്നു.  വീട്ടിൽ പോയസമയത്ത‌് പകരക്കാരനായി കൊട്ടാൻ ശ്രീജിത്ത‌് തന്നെയാണ‌് അക്ഷയിനെ ചുമതലപ്പെടുത്തിയത‌്. അക്ഷയ‌് കൊട്ടാൻ വന്നപ്പോൾ ജാതിസർട്ടിഫിക്കറ്റ‌് ഹാജരാക്കാൻ ബിജെപി നേതാവ‌് ആവശ്യപ്പെടുകയായിരുന്നു. 

പൂജകൊട്ട‌് തടഞ്ഞത‌് സംബന്ധിച്ച‌്  84 ഭക്തർ കൊച്ചിൻ ദേവസ്വം ബോർഡ‌് കമീഷണർക്ക‌് പരാതി നൽകി. പൂജകൊട്ട് തടഞ്ഞതിൽ വിശ്വാസികൾ അമർഷത്തിലാണ്. ഇതുസംബന്ധിച്ച് വല്ലച്ചിറ ഭഗവാൻ ഭഗവതി ക്ഷേത്ര ഉപദേശക സമിതി മുൻ പ്രസിഡന്റ‌് രാജേഷ് വല്ലച്ചിറയുടെ നേതൃത്വത്തിൽ ഭക്തർ ഒപ്പിട്ട പരാതിയുടെ കോപ്പി  ദേവസ്വം ഓഫീസർക്കും കൊച്ചിൻ ദേവസ്വം ബോർഡ‌് സെക്രട്ടറിക്കും  നൽകി.
 



from Kerala || Deshabhimani ​Online ​News https://ift.tt/2ASJ744
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages