ബി.ജെ.പി പ്രവര്‍ത്തകരില്‍നിന്ന് ബലാത്സംഗ ഭീഷണിയുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ബി.ജെ.പി പ്രവര്‍ത്തകരില്‍നിന്ന് ബലാത്സംഗ ഭീഷണിയുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ്

ഇ വാർത്ത | evartha
ബി.ജെ.പി പ്രവര്‍ത്തകരില്‍നിന്ന് ബലാത്സംഗ ഭീഷണിയുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ്

ഗോവ മഹിളാ കോണ്‍ഗ്രസ് സെക്രട്ടറി ദിയാ ഷെട്ട്കറാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ബി.ജെ.പി നേതാവ് സുഭാഷ് ശിരോദ്കറിന്റെ അനുയായികളാണ് തനിക്കെതിരെ ഭീഷണി ഉയര്‍ത്തിയതെന്ന് ദിയാ ഷെട്ട്കര്‍ ആരോപിച്ചു.

നേരത്തെ കോണ്‍ഗ്രസിലായിരുന്ന സുഭാഷ് ശിരോദ്കര്‍ അടുത്തിടെയാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയത്. ഇതിനുപിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം ശിരോദ്കറിന്റെ രാഷ്ട്രീയ ചുവടുമാറ്റത്തിനെതിരെ വ്യാപകപ്രചരണം നടത്തിയിരുന്നു.
ഇതോടെയാണ്‌ ദിയാ ഷെട്ട്കറെ ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്.

ശിരോദ്കറിനെതിരെ പ്രചരണം നടത്തുകയോ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പ്രവേശിക്കുകയോ ചെയ്താല്‍ കൂട്ടബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണി. ശിരോദ്കറിന്റെ അനുയായിയെന്ന് പരിചയപ്പെടുത്തിയ ആളാണ് ഫോണില്‍ വിളിച്ചതെന്നും, വളരെ മോശമായരീതിയിലാണ് അയാള്‍ സംസാരിച്ചതെന്നും ദിയ ഷെട്ട്കര്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2F3mFcq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages