സുപ്രീംകോടതിയും പറഞ്ഞു: മതം തെരഞ്ഞെടുപ്പിൽ ഇടപെടേണ്ട, തെരഞ്ഞെടുപ്പുകൾ തികച്ചും മതനിരപേക്ഷമായ പ്രക്രിയയാണ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

സുപ്രീംകോടതിയും പറഞ്ഞു: മതം തെരഞ്ഞെടുപ്പിൽ ഇടപെടേണ്ട, തെരഞ്ഞെടുപ്പുകൾ തികച്ചും മതനിരപേക്ഷമായ പ്രക്രിയയാണ‌്

ന്യൂഡൽഹി> മതം, ജാതി, സമുദായം തുടങ്ങിയവയുടെ പേരിൽ തെരഞ്ഞെടുപ്പ‌് പ്രചാരണം നടത്തുന്നത‌് ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തിനുനേരെയുള്ള കടന്നാക്രമണമാണെന്ന‌് സുപ്രീംകോടതി വിലയിരുത്തിയിട്ടുണ്ട‌്. ഇത്തരം പ്രചാരണം നിയമവിരുദ്ധമാണെന്ന‌് 2017 ജനുവരിയിൽ ചീഫ‌്ജസ‌്റ്റിസായിരുന്ന ടി എസ‌് താക്കൂർ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച‌് ഉത്തരവിട്ടിരുന്നു.

തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് മതത്തെയും ജാതിയെയും കൂട്ടുപിടിക്കുന്ന സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടാലും കുറ്റം തെളിയിക്കപ്പെടുന്ന സാഹചര്യത്തിൽ അവരെ അയോഗ്യരാക്കണമെന്നും നിർദേശിച്ചു. രാജ്യത്തിന്റെയും ഭരണഘടനയുടെയും മതനിരപേക്ഷസ്വഭാവം കാത്തുസൂക്ഷിക്കാനുള്ള സുധീരമായ ഇടപെടൽ എന്നാണ‌് വിധിന്യായം വിശേഷിപ്പിക്കപ്പെടുന്നത‌്.

‘നിയമസഭയിലേക്കോ പാർലമെന്റിലേക്കോ മറ്റേതെങ്കിലും ജനപ്രാതിനിധ്യസഭയിലേക്കോ ഉള്ള തെരഞ്ഞെടുപ്പുകൾ തികച്ചും മതനിരപേക്ഷമായ പ്രക്രിയയാണ‌്. തെരഞ്ഞെടുക്കപ്പെടുന്നവർ കാഴ‌്ചപ്പാടിലും പ്രവൃത്തിയിലും മതനിരപേക്ഷത ഉയർത്തിപ്പിടിക്കണമെന്നത‌് അംഗീകരിക്കപ്പെട്ട കീഴ‌്‌വഴക്കമാണ‌്. അതുപോലെ, അവർ തെരഞ്ഞെടുക്കപ്പെടുന്നതും തീർത്തും മതനിരപേക്ഷമായ പ്രക്രിയയിലൂടെയാകണം’–- സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മതം തികച്ചും വ്യക്തിപരമായ വിഷയമാണെന്നും അതിന‌് രാജ്യം, സർക്കാർ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി ഒരു ബന്ധവും പാടില്ലെന്നും നിരീക്ഷിച്ചു.

പൗരന്മാർക്ക‌് അവർ വിശ്വസിക്കുന്ന മതങ്ങളുമായും ദൈവങ്ങളുമായുള്ള ബന്ധം വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെയും തെരഞ്ഞെടുപ്പുകളുടെയും അടിസ്ഥാനത്തിലുള്ളതാണ‌്. ഭരണഘടനയുടെ 25ാം അനുച്ഛേദം പൗരന്മാർക്ക‌് വാഗ‌്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യം അനുസരിച്ചുള്ള അവകാശങ്ങളുറപ്പാക്കാൻ സർക്കാരിന‌് ബാധ്യതയുണ്ട‌്. എന്നാൽ, അതിന്റെപേരിൽ രാജ്യത്തെയും സർക്കാരുകളെയും ബാധിക്കുന്ന മതനിരപേക്ഷപ്രവർത്തനങ്ങളിൽ ഇടപെടാൻ പാടില്ല. അത്തരം ഇടപെടലുകളെ ജനപ്രാതിനിധ്യനിയമത്തിലെ 123  (3) വകുപ്പ‌് പ്രയോഗിച്ച‌് കർശനമായും നിരോധിക്കണമെന്ന‌് ജസ‌്റ്റിസ‌് മദൻ ബി ലോക്കുർ വിധിന്യായത്തിൽ പറഞ്ഞു.

സ്ഥാനാർഥിയോ ഏജന്റോ മറ്റേതെങ്കിലും വ്യക്തിയോ ജാതി, മതം, വംശം, സമുദായം എന്നിവയുടെ അടിസ്ഥാനത്തിൽ വോട്ട‌് ചെയ്യണമെന്നോ ചെയ്യരുതെന്നോ ആഹ്വാനം ചെയ്യുന്നത‌് തെറ്റാണ‌്. മതചിഹ്നങ്ങൾ, ദേശീയപതാക, ദേശീയമുദ്ര തുടങ്ങിയവ സ്ഥാനാർഥിയുടെ വിജയസാധ്യത വർധിപ്പിക്കാൻ ഉപയോഗിക്കുന്നത‌് തെറ്റാണെന്ന‌് 1951ലെ ജനപ്രാതിനിധ്യനിയമത്തിലെ 123  (3) വകുപ്പ‌ിൽ പറയുന്നു.1956, 58, 61 വർഷങ്ങളിൽ ഈ വകുപ്പിൽ കാര്യമായ ഭേദഗതികൾ ഉണ്ടായി. സ്ഥാനാർഥിയുടെയോ ഏജന്റിന്റെയോ അനുവാദത്തോടുകൂടി വോട്ട‌് ചെയ്യണമെന്നോ ചെയ്യരുതെന്നോ ആഹ്വാനംചെയ്യുന്നത‌് തെറ്റെന്ന രീതിയിൽ ഭേദഗതി ചെയ‌്തു. മതം, വംശം, സമുദായം എന്നിവയ്ക്കൊപ്പം ഭാഷയും ഉൾപ്പെടുത്തി. സ്ഥാനാർഥിയുടെ വിജയസാധ്യത വർധിപ്പിക്കുന്നതിന‌് ഒപ്പം ‘എതിർസ്ഥാനാർഥിയുടെ സാധ്യത ഇല്ലാതാക്കാനും’ എന്ന വ്യവസ്ഥകൂടി ചേർത്തു. ‘സ്വന്തം ജാതിയോ മതമോ സമുദായമോ ഉയർത്തിക്കാണിച്ച‌് വോട്ട‌് തേടുന്നത‌് തെറ്റാണെന്ന‌് മാത്രമല്ല, എതിർസ്ഥാനാർഥി ഏതെങ്കിലും പ്രത്യേക മതത്തിലോ ജാതിയിലോ ഉൾപ്പെടുന്ന വ്യക്തിയല്ലെന്ന രീതിയിൽ പ്രചാരണം നടത്തുന്നതും ഈ വകുപ്പ‌് പ്രകാരം തെറ്റാണ‌്’–- ജസ‌്റ്റിസ‌് ബോബ‌്ഡെ പറഞ്ഞു.മതത്തിന്റെ അടിസ്ഥാനത്തിൽ വോട്ട‌് തേടിയെന്ന‌് കണ്ടെത്തിയതിനെ തുടർന്ന‌് മഹാരാഷ്ട്രയിലെ ബിജെപി നേതാവ‌് അഭിരാംസിങ്ങിന്റെ വിജയം 1991ൽ ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഇത‌് ചോദ്യംചെയ‌്ത‌് അഭിരാംസിങ‌് സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി  അഞ്ചംഗ ബെഞ്ചിന‌് വിട്ടു. മധ്യപ്രദേശ‌ിലെ ബിജെപി നേതാവ‌് സുന്ദർലാൽ പട‌്‌വ 1992ൽ ഭോജ‌്പുർ മണ്ഡലത്തിൽ മതവികാരം ചൂഷണംചെയ‌്തെന്ന  ഹർജി ഏഴംഗ ബെഞ്ചിനും വിട്ടിരുന്നു. രണ്ട‌് ഹർജികളും 4:3 ഭൂരിപക്ഷത്തിൽ തീർപ്പാക്കിയ ഏഴംഗ ഭരണഘടനാ ബെഞ്ച‌് തെരഞ്ഞെടുപ്പ‌് പ്രക്രിയയിൽ മതം ഒരുകാരണവശാലും ഇടപെടേണ്ടതില്ലെന്നാണ‌് വിധിച്ചത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2qLmgSh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages